കൊടകരയിലെ സംഘര്‍ഷം; സര്‍വകക്ഷിയോഗം നടത്തി

കൊടകര: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമസംഭവങ്ങളുണ്ടായ സാഹചര്യത്തിൽ കൊടകര പൊലീസിൻെറ നേതൃത്വത്തിൽ സ൪വകക്ഷി സമാധാന യോഗം നടത്തി. കൊടകര സി.ഐ കെ. സുമേഷ്,  എസ്.ഐ എം.എസ്. വ൪ഗീസ് എന്നിവ൪ ചേ൪ന്നു വിളിച്ചുചേ൪ത്ത യോഗത്തിൽ കോൺഗ്രസ്  നേതാക്കളായ കെ.കെ. നാരായണൻ, വിനയൻ തോട്ടാപ്പിള്ളി, സി.പി.എം നേതാക്കളായ പി.ആ൪. പ്രസാദൻ, കെ.സി. ജയിംസ്, കെ.വി. നൈജോ, ബി.ജെ.പിയിലെ എം.എൻ. തിലകൻ, ഡി. നി൪മൽ എന്നിവ൪ പങ്കെടുത്തു. 
തങ്ങളുടെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാകില്ളെന്ന് നേതാക്കൾ പൊലീസിന്  ഉറപ്പുനൽകി. പാ൪ട്ടിയെ ധിക്കരിച്ച് ആരെങ്കിലും അക്രമങ്ങൾക്ക് നേതൃത്വം നൽകിയാൽ സംരക്ഷിക്കില്ളെന്നും നേതാക്കൾ വ്യക്തമാക്കി. സംഘ൪ഷവുമായി ബന്ധപ്പെട്ട് പൊലീസ് കൈക്കൊണ്ട നടപടികളെ ഇവ൪ സ്വാഗതം ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.