മത്തേല: 75 കിലോയുമുള്ള വാഴക്കുല കൗതുകമായി. മത്തേലയിലെ അഷ്ടപദി കാ൪ഷിക ക്ളബിൻെറ തോട്ടത്തിലാണ് ഈ വലിയ കുല വിളഞ്ഞത്.
13 പടലകളിലായി 225ഓളം കായകളാണുള്ളത്. മണ്ണുത്തി കാ൪ഷിക സ൪വകലാശാലയിൽ നിന്ന് ടിഷ്യൂകൾച്ച൪ റോബസ്റ്റയുടെ കന്നാണ് ഇതിന് ഉപയോഗിച്ചത്.
പല ഇടവേളകളിലായി നാല് പ്രാവശ്യം ജൈവവളം ദിവസം 20 ലിറ്റ൪ വെള്ളം ഒഴിക്കുകയും, വാഴ കുലച്ചശേഷം 50 ലിറ്ററാക്കുകയും ചെയ്തു.
തുട൪ന്ന് ഒമ്പത് മാസത്തെ നീണ്ട പരിചരണത്തിന് ശേഷമാണ് ഇത്രയും വലുപ്പമുള്ള വാഴക്കുല വിളയിക്കാനായത്.
അഷ്ടപതി കാ൪ഷിക ക്ളബ് അംഗങ്ങളായ കെ.ടി. കണ്ണൻ, പി.എ. ബിനേഷ് എന്നവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. അപൂ൪വമായ സുമോ ഇനത്തിൽപെട്ട മരച്ചീനി, വെണ്ട, പയ൪, ചേന, ചേമ്പ് എന്നിവ അഷ്ടപതി കാ൪ഷിക ക്ളബിൻെറ തോട്ടത്തിൽ സമൃദ്ധമായി വളരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.