തെക്കന്‍മലയില്‍ പാറ പൊട്ടിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

ശാന്തപുരം: കരുവമ്പാറ തെക്കൻമലയിൽ ഇളകിനിൽക്കുന്ന വൻ പാറക്കല്ലുകൾക്ക് സമീപം പാറ പൊട്ടിക്കുന്നത് നാട്ടുകാ൪ തടഞ്ഞു. ഞായറാഴ്ച രാവിലെ പത്തോടെ താഴ്വരയിലെ 25ഓളം പേരത്തെിയാണ്  ക്രഷ൪ യൂനിറ്റ് പ്രദേശത്തെ പ്രവൃത്തി തടഞ്ഞത്. കോളനിക്ക് മുകളിലെ പാറക്കല്ലുകൾ ചെറിയൊരു പ്രകമ്പനമുണ്ടായാൽ ഇളകി വീടുകൾക്ക് മേൽ പതിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. ദുരന്തത്തിന് ഇടയാക്കുന്ന പ്രവൃത്തികൾ അനുവദിക്കില്ളെന്ന് നാട്ടുകാ൪ നിലപാടെടുത്തതോടെ ജോലിക്കാ൪ പ്രവൃത്തി നി൪ത്തി.  തെക്കൻമല ആക്ഷൻ കമ്മിറ്റി കൺവീന൪ സി.എൻ. മുസ്തഫ, അംഗങ്ങളായ കെ.വി. സുനൂപ്, കെ.വി. അയ്യപ്പൻ, പി. ഹരീഷ്, കെ.വി. കുഞ്ഞേവി, കെ.വി. സതീഷ്, എ. റഫീഖ്, കെ.പി. ഹൈദ൪ എന്നിവ൪ നേതൃത്വം നൽകി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.