തേഞ്ഞിപ്പലം: കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ദേശീയപാത 17, 47 വികസനം 30 മീറ്റ൪ വീതിയിൽ മതിയെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്ക൪ ഫെ൪ണാണ്ടസിൻെറ തീരുമാനത്തെ സ്വാഗതം ചെയ്ത് എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ലാകമ്മിറ്റി ചേളാരിയിൽ ആഹ്ളാദ പ്രകടനം നടത്തി.
45 മീറ്റ൪ അളന്നെടുത്ത് ജില്ലയിൽനിന്ന് മാത്രം കാൽലക്ഷം പേരെ കുടിയിറക്കാൻ ബി.ഒ.ടി മാഫിയക്ക് ഒത്താശ ചെയ്തവ൪ക്കുള്ള കനത്ത തിരിച്ചടിയാണ് തീരുമാനമെന്ന് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. 30 മീറ്ററിൽ സ്ഥലമെടുക്കുമ്പോൾ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവ൪ക്ക് നടപ്പുവിലയിൽ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യമുയ൪ന്നു. പ്രകടനത്തിന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കൺവീന൪ അബുലൈസ് തേഞ്ഞിപ്പലം, എൻ.എച്ച് സംരക്ഷണ സമിതി കൺവീന൪ പി.കെ. പ്രദീപ് മേനോൻ, സി.പി. അബ്ദുറഹ്മാൻ, ബ്ളോക്ക് പഞ്ചായത്തംഗം കടവത്ത് മൊയ്തീൻകുട്ടി, ടി.പി. തിലകൻ, കെ.പി. പോൾ, ഇഖ്ബാൽ പുത്തനത്താണി എന്നിവ൪ നേതൃത്വം നൽകി. തുട൪ന്ന് നടന്ന യോഗത്തിൽ ചെയ൪മാൻ വി.പി. ഉസ്മാൻഹാജി അധ്യക്ഷത വഹിച്ചു. സലാം മൂന്നിയൂ൪, ഇല്യാസ് വെട്ടിച്ചിറ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.