‘ബി.ജെ.പിയും കോണ്‍ഗ്രസും സഹ. ബാങ്കിനെ തകര്‍ക്കുന്നു’

സുൽത്താൻ ബത്തേരി: നല്ല നിലയിൽ പ്രവ൪ത്തിക്കുന്ന ബത്തേരി സ൪വീസ് സഹ. ബാങ്കിനെ തക൪ക്കുന്ന നയമാണ് കോൺഗ്രസും ബി.ജെ.പിയും സ്വീകരിക്കുന്നതെന്ന് ബത്തേരി ചുങ്കത്ത് ബാങ്ക് പരിസരത്ത് ഇടതുമുന്നണി സംഘടിപ്പിച്ച പൊതുയോഗം കുറ്റപ്പെടുത്തി. നൂറ് കോടി നിക്ഷേപവും 12,000ത്തോളം അംഗങ്ങളുമുള്ള ബാങ്ക് പതനത്തിൻെറ വക്കിലാണ്. 
ജനതാദൾ -എസ് സംസ്ഥാന വൈ. പ്രസിഡൻറ് പി.എം. ജോയി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് താലൂക്ക് കൺവീന൪ എ.എസ്. സുധാകരൻ അധ്യക്ഷത വഹിച്ചു. സി.പി.എം സെക്രട്ടേറിയറ്റ് അംഗം സി. ഭാസ്കരൻ, ഏരിയ സെക്രട്ടറി കെ. ശശാങ്കൻ, പി.ആ൪. ജയപ്രകാശ്, പി. പ്രഭാകരൻ നായ൪, എ. ഭാസ്കരൻ, ബില്ലിഗ്രഹാം, രഞ്ജിത്ത് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.