മലമ്പുഴ കനാല്‍ തുറക്കുന്നില്ല; മേഖലയിലെ നെല്‍കൃഷി ഉണക്കഭീഷണിയില്‍

കോട്ടായി: ജില്ലയുടെ നെല്ലറയായ കോട്ടായി, മാത്തൂ൪, പെരുങ്ങോട്ടുകുറുശ്ശി, കുത്തനൂ൪ മേഖലകളിൽ ഒന്നാംവിള നെൽകൃഷി വെള്ളമില്ലാതെ ഉണക്ക ഭീഷണിയിൽ. 
മലമ്പുഴ കനാലിൽ വെള്ളം തുറന്നു വിടണമെന്ന് ആവശ്യപ്പെട്ട് ക൪ഷക൪ മാത്തൂരിലെ ഇറിഗേഷൻ അധികൃത൪ക്ക് പരാതി നൽകി. മേഖലയിൽ ഭൂരിഭാഗം വയലുകളിലും ഒന്നാം വിള കതിര് നിരന്നിട്ടുപോലുമില്ല. 
തുട൪ച്ചയായ വെയിൽ മൂലം വയലുകളിലെ വെള്ളം വറ്റി വിണ്ടുകീറിയതാണ് ക൪ഷകരെ ആശങ്കയിലാക്കിയത്. വെള്ളം വിടണമെങ്കിൽ ആദ്യം കനാലുകൾ വൃത്തിയാക്കണം. എല്ലാ പഞ്ചായത്തുകളിലും കനാൽ കാടുമൂടിക്കിടക്കുകയാണ്. തൊഴിലുറപ്പ് പ്രവൃത്തി കനാലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കണമെന്നും ക൪ഷക൪ ആവശ്യപ്പെട്ടു. കനാൽ വെള്ളം വിടാൻ ആവശ്യപ്പെട്ടപ്പോൾ മാത്തൂരിലെ ഇറിഗേഷൻ ഓഫിസിൽനിന്ന് അനുകൂല മറുപടി ലഭിച്ചില്ളെന്നും കൃഷി ഉണങ്ങിക്കരിയുന്ന സാഹചര്യമുണ്ടായാൽ ക൪ഷക൪ ഇറിഗേഷൻ ഓഫിസ് ഉപരോധിക്കുമെന്നും വിവിധ പാടശേഖര സമിതി കൺവീന൪മാ൪ മുന്നറിയിപ്പ് നൽകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.