നെല്ലിയാമ്പതി: മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിൽ ഇക്കോ-ടൂറിസം പദ്ധതി നടപ്പാക്കുമെന്ന സ൪ക്കാ൪ പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങി. നെല്ലിയാമ്പതിയിലെ പത്ത് പ്രധാന ടൂറിസം പോയിൻറുകളെ ബന്ധിപ്പിച്ച് ഇക്കോ-ടൂറിസം നടപ്പാക്കാനായിരുന്നു സ൪ക്കാറിൻെറ പദ്ധതി. 1985ൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ പദ്ധതിക്കായി അഭിപ്രായ രൂപവത്കരണവും മറ്റും നടന്നിരുന്നു. തുട൪ന്ന് ജില്ലാ ഭരണകൂടത്തിന് റിപ്പോ൪ട്ടും സമ൪പ്പിച്ചു.
എന്നാൽ, ഇതുസംബന്ധിച്ച നടപടി ചുവപ്പുനാടയിൽ കുരുങ്ങി. പിന്നീട് 2008ൽ വനം വകുപ്പിൻെറയും വിനോദ സഞ്ചാര വകുപ്പിൻെറയും സംയുക്തയോഗവും ഇതിനായി വിളിച്ചു ചേ൪ത്തിരുന്നു. ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനെയും ഇതിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. കൃഷി വകുപ്പിൽനിന്ന് ഇതിനുള്ള അനുമതിയും ലഭിച്ചിരുന്നു.
വിവിധ സ്ഥലങ്ങളിൽനിന്ന് നെല്ലിയാമ്പതി സന്ദ൪ശിക്കാനത്തെുന്ന സന്ദ൪ശക൪ക്ക് വിനോദ സഞ്ചാര കേന്ദ്രത്തിലെ വിവിധ പോയിൻറുകളിലെ പ്രധാന ആക൪ഷണ കേന്ദ്രങ്ങളെ കുറിച്ച് മനസ്സിലാക്കാനും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ അവിടെ ചുറ്റിയടിക്കാനും സ൪ക്കാ൪ പദ്ധതി ഗുണകരമാവുമെന്ന് അധികൃത൪ പറഞ്ഞിരുന്നു.
മാൻപാറ, കേശവൻപാറ, കാരാശൂരി തുടങ്ങിയ വനമേഖലയിലെ പ്രകൃതി ഭംഗിയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പുൽകുടിലുകൾ കെട്ടി സന്ദ൪ശക൪ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കാനും ഇക്കോ-ടൂറിസം പ്രോജക്ടിൽ തീരുമാനിച്ചിരുന്നു. വന്യമൃഗങ്ങൾക്ക് ഭീഷണിയാകാതെ വേണം നെല്ലിയാമ്പതിയിൽ ടൂറിസം വികസനം എന്നും പ്രോജക്ടിൽ നിഷ്ക൪ഷിക്കുന്നു.
ഇക്കോ-ടൂറിസം സംബന്ധിച്ച നി൪ദേശങ്ങൾ തുടങ്ങിയേടത്തു തന്നെയാണ് ഇന്നും. പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ മാറിവന്ന സ൪ക്കാറിൻെറ ഭാഗത്തുനിന്നുണ്ടായില്ല. നെല്ലിയാമ്പതിയിലത്തെുന്ന നൂറുകണക്കിന് സന്ദ൪ശക൪ പലപ്പോഴും മുഴുവൻ ടൂറിസ്റ്റ് പോയിൻറുകളും കാണാതെ തിരിച്ചുപോകുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.