കല്ലടി എച്ച്.എസ്.എസ് കിരീടം നിലനിര്‍ത്തി

മുട്ടിക്കുളങ്ങര: കെ.എ.പി ഗ്രൗണ്ടിൽ രണ്ടു ദിവസമായി നടന്നുവന്ന ജില്ലാ അത്ലറ്റിക് മീറ്റിൽ കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂ൪ കിരീടം നിലനി൪ത്തി. 
ദേശീയ താരങ്ങളടക്കം പങ്കെടുത്ത മീറ്റിന് വ്യാഴാഴ്ച കൊടിയിറങ്ങുമ്പോൾ 457 പോയൻറിൻെറ മികവോടെയാണ് കല്ലടി സ്കൂൾ തുട൪ച്ചയായി 14ാം തവണയും ജേതാക്കളായത്. 251 പോയൻറ് നേടിയ പറളി ഹൈസ്കൂളിനാണ് രണ്ടാം സ്ഥാനം. 167 പോയൻേറാടെ മുണ്ടൂ൪ എച്ച്.എസ്.എസ് മൂന്നാമതത്തെി. 
എസ്. സ്റ്റാ൪ അത്ലറ്റിക് ക്ളബ് (95 പോയൻറ്), സി.എഫ്.ഡി.എച്ച്.എസ് മാത്തൂ൪ (63), ഒളിമ്പിക് ക്ളബ് (60) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
പത്തു വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കല്ലടി എച്ച്.എസ്.എസും 12 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ പല്ലാവൂ൪ ചിന്മയ വിദ്യാലയവും 12 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ പറളി ഹൈസ്കൂളും ചാമ്പ്യന്മാരായി.
സമാപനയോഗത്തിൽ എ.ഡി.എം കെ. ഗണേശൻ ട്രോഫികൾ വിതരണം ചെയ്തു. ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് സി. ഹരിദാസ് അധ്യക്ഷത വഹിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.