വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

മാന്നാ൪: പീഡിപ്പിച്ചെന്ന പരാതിയുമായി പ്ളസ് വൺകാരിയും മാതാവും പൊലീസ് സ്റ്റേഷനിൽ. മാന്നാ൪ കുരട്ടിശേരി വില്ലേജിൽ വാടകക്ക് താമസിക്കുന്ന യുവതിയാണ് മകളെ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയത്. പള്ളിപ്പാട് സ്വദേശിനിയായ പരാതിക്കാരിയുടെ ഭ൪ത്താവ് 13 വ൪ഷം മുമ്പ് മരണപ്പെട്ടിരുന്നു. 
ഇതിന് ശേഷം സഹായിയായി കൂടിയ സണ്ണിയെന്ന യുവാവ് ആദ്യകാലങ്ങളിൽ ഇവരെ സംരക്ഷിച്ചിരുന്നു. എന്നാൽ, പിന്നീട് ഇയാൾ കുടുംബത്തെ ചൂഷണം ചെയ്യുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പെൺകുട്ടി മുതി൪ന്നതോടെ ഇയാൾ കുട്ടിയോട് മോശമായ രീതിയിലുള്ള പെരുമാറ്റങ്ങൾ തുടങ്ങി. പരാശ്രയമില്ലാത്തതിനാലും ഇയാളുടെ ഭീഷണി ഭയന്നും വിവരങ്ങൾ പുറത്തുപറയാതിരുന്നതെന്നും പരാതിയിൽ പറയുന്നു. 
എന്നാൽ, കഴിഞ്ഞ ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി നടത്തിയ പരാക്രമങ്ങൾ സഹിക്കവയ്യാതെയാണ് മാതാവ് ആൾക്കാരെയും കൂട്ടി പൊലീസിൽ അഭയം തേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.