ദേശീയപാതയില്‍ എല്‍.ഡി.എഫ് ഉപരോധം; മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങിന് വന്നില്ല

കഴക്കൂട്ടം: സോളാ൪ പ്രശ്നമുയ൪ത്തി ഇടതുമുന്നണി പ്രവ൪ത്തക൪ കരിങ്കൊടിയുമായി ദേശീയപാത ഉപരോധിച്ചതോടെ ലൈഫ് സയൻസ് പാ൪ക്ക് ഉദ്ഘാടനച്ചടങ്ങിൽനിന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പിന്മാറി. 
കനത്ത പൊലീസ് സന്നാഹമൊരുക്കിയെങ്കിലും മണിക്കൂറുകളോളം ദേശീയപാത സ്തംഭിക്കുകയും ഗതാഗതക്കുരുക്ക് രൂപപ്പെടുകയുമായിരുന്നു. ഒടുവിൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കേണ്ടതില്ളെന്ന് തീരുമാനിക്കുകയായിരുന്നു. മന്ത്രി കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം നി൪വഹിച്ചത്. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്ക് അഭിവാദ്യം അ൪പ്പിച്ച് കോൺഗ്രസ് പ്രവ൪ത്തകരും രംഗത്തത്തെി.
ആശാൻ സ്മാരകത്തിന് മുന്നിൽനിന്നും പതിനാറാംകല്ലിൽനിന്നും ദേശീയപാതയുടെ ഇരുവശങ്ങളിലായി രണ്ട് പ്രകടനങ്ങളാണ് ഇടത് മുന്നണി നടത്തിയത്. വേദിയുടെ 100 മീറ്റ൪ അകലെ ഇരുവശങ്ങളിലും പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പ്രവ൪ത്തക൪ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 
ഇതോടെ ഗതാഗതം സ്തംഭിച്ചു. പൊലീസ് ഇടപെട്ട് റോഡിൽനിന്ന് ഇവരെ മാറ്റി. മുഖ്യമന്ത്രി വരുന്നില്ളെന്ന് അറിഞ്ഞതോടെ സമരക്കാ൪ ദേശീയപാതയിലൂടെ പ്രകടനം നടത്തുകയും ചെയ്തു. ആയിരത്തിലേറെ പ്രവ൪ത്തക൪ പ്രതിഷേധത്തിനത്തെിയിരുന്നു. തോക്കുധാരികളായ പൊലീസ് സേനയുൾപ്പെടെ യുദ്ധസമാനമായ രംഗങ്ങളായിരുന്നു ദേശീയപാതയിൽ. 500 ലേറെ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. 
9.30നാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതിഷേധത്തെ തുട൪ന്ന് 11.30 ഓടെ മുഖ്യമന്ത്രി എത്തില്ളെന്ന് അറിയിക്കുകയായിരുന്നു. തുട൪ന്ന് പ്രതിഷേധക്കാ൪ പ്രകടനമായി തിരികെ മടങ്ങി. 12 ഓടെ ആരംഭിച്ച ചടങ്ങ് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.