കശ്മീരില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗ൪: ജമ്മു കശ്മീരിൽ സൈന്യവുവുമായുള്ള എറ്റുമുട്ടലിൽ അഞ്ചു ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. കശ്മീരിലെ ഗൻദേ൪ബാലിലാണ് സൈന്യവും തീവ്രവാദകിളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.  ഹിസ്ബുൾ മുജാഹിദ്ദീന്‍്റെ ഖദ്രി അസദുല്ല വിഭാഗക്കാരാണ് മരിച്ചവരെന്ന് സൈനികവക്താവ് അറിയിച്ചു.

തീവ്രവാദികളുണ്ടെന്ന വിവരത്തെ തുട൪ന്ന് വെള്ളിയാഴ്ച പുല൪ച്ചെ ഗന്‍്ദേ൪ബാലിലെ പ്രേങ് വനമേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്ന രാഷ്ട്രീയ റൈഫിൾസിലെ ഭടന്മാ൪ക്ക് നേരെ ഇവ൪ വെടിയുതി൪ക്കുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ആക്രമണം തുട൪ന്ന തീവ്രവാദികൾക്കുനേരെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവ൪ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട തീവ്രവാദികളുടെ മറ്റുവിവരങ്ങൾ വ്യക്തമായിട്ടില്ല. വെടിവെപ്പ് അവസാനിച്ചെങ്കിലും ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.