തിരുവനന്തപുരം: കണ്ണൂ൪ മാടായി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കടൽതീര മണൽ ഖനനത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ജസീറയെയും മക്കളെയും തേടി സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻമന്ത്രിയുമായ പി.കെ. ശ്രീമതിയത്തെി. ജസീറ ഉന്നയിക്കുന്ന ന്യായമായ ആവശ്യം പരിഹരിക്കാൻ റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവ൪ തയാറാകണമെന്ന് ശ്രീമതി ആവശ്യപ്പെട്ടു. ച൪ച്ചക്ക് മധ്യസ്ഥരെ ആവശ്യമില്ളെന്നും ആവശ്യങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയിട്ടുണ്ടെന്നും ജസീറ ശ്രീമതിയെ അറിയിച്ചു.
സി.പി.ഐ നേതാവ് രാമചന്ദ്രൻ നായ൪, വെൽഫെയ൪ പാ൪ട്ടി സംസ്ഥാന ട്രഷറ൪ പ്രഫ. പി. ഇസ്മായിൽ, കോഴിക്കോട്, കണ്ണൂ൪ ജില്ലാ പ്രസിഡൻറുമാരായ പി.സി. ഭാസ്കരൻ, കെ.ടി. രാധാകൃഷ്ണൻ തുടങ്ങിയവരും ചൊവ്വാഴ്ച ജസീറയെ കണ്ട് ഐക്യദാ൪ഢ്യം അറിയിച്ചു.
എസ്.ഐ.ഒ പ്രവ൪ത്തക൪ ജസീറക്കും മക്കൾക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ജസീറയുടെ മക്കളുടെ പഠനത്തിനുള്ള ബുക്കുകളും ബാഗുകളും എസ്.ഐ.ഒ കൈമാറി.
നഗരത്തിലെ പ്രധാന കോളജുകളിലെ പെൺകുട്ടികളും ആൺകുട്ടികളും ഒറ്റക്കും കൂട്ടായും സമരകേന്ദ്രത്തിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.