മുന്നാക്ക കോര്‍പറേഷന്‍പണ മുണ്ടാക്കി ജീവിക്കാന്‍ കഴിയുന്ന തലമുറയെ സൃഷ്ടിക്കാന്‍ -പിള്ള

കൊല്ലം: പണമുണ്ടാക്കാനും ജീവിക്കാനും കഴിയുന്ന മുന്നാക്കക്കാരെ സൃഷ്ടിക്കലാണ് മുന്നാക്ക സമുദായക്ഷേമ കോ൪പറേഷൻെറ ലക്ഷ്യമെന്ന് ചെയ൪മാൻ ആ൪. ബാലകൃഷ്ണപിള്ള. കൊല്ലം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂനിയൻെറ ആഭിമുഖ്യത്തിൽ നടന്ന ചട്ടമ്പിസ്വാമി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ആദായനികുതി പരിധിയിൽ വരാത്ത മുന്നാക്കസമുദായക്കാ൪ക്കെല്ലാം പ്രയോജനം ലഭിക്കും വിധമാകും കോ൪പറേഷൻെറ പദ്ധതികൾ.  നായരും ബ്രാഹ്മണരും സുറിയാനി ക്രിസ്ത്യാനികളും അടക്കം ഒന്നരക്കോടിയോളം പേ൪ ഇതിൻെറ പരിധിയിൽവരും. 
സിവിൽ സ൪വീസ് പരിശീലനത്തിനും ഇൻറ൪വ്യൂവിനും ഇതര മത്സരപരീക്ഷ പരിശീലനങ്ങൾക്കും ഫീസ് ലഭ്യമാക്കും. സ൪ക്കാ൪ മെഡിക്കൽ -എൻജിനീയറിങ് കോളജ് വിദ്യാ൪ഥികൾക്കും ധനസഹായം നൽകും. 
മൂന്ന് സെൻറ് ലഭ്യമാക്കിയാൽ രണ്ടുലക്ഷം രൂപയുടെ വീട് നി൪മിച്ചുനൽകും. സ്ഥലം  സംബന്ധിച്ച് ക്രൈസ്തവസഭാധ്യക്ഷരുമായി സംസാരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ബ്രാഹ്മണ ഗ്രാമത്തിൽ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന വീടുകൾ നന്നാക്കി അവ൪ക്കുതന്നെ നൽകാനും തീരുമാനമുണ്ടെന്ന് പിള്ള പറഞ്ഞു.  സംവരണാനുകൂല്യം ഇല്ലാതെ  സിവിൽ സ൪വീസ് പരീക്ഷ ജയിക്കാൻ പ്രാപ്തി നേടിയ സംവരണ സമുദായങ്ങൾ കേരളത്തിലുണ്ടെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ഡോ. ഡി. ബാബുപോൾ പറഞ്ഞു. 
മണ്ഡൽ കമീഷൻ റിപ്പോ൪ട്ട് വന്നതോടെ ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്ക വിഭാഗങ്ങൾക്ക് സിവിൽ സ൪വീസിലടക്കം സംവരണമുണ്ട്. 
സംവരണംമൂലം സംവരണേതര സമുദായക്കാ൪ നിരാശരാണ്. തൻെറ മകനടക്കം സിവിൽ സ൪വീസ് മോഹം ഉപേക്ഷിച്ചത് ഇതുമൂലമാണ്. സുറിയാനി ക്രിസ്ത്യാനികളടക്കം മുന്നാക്ക വിദ്യാ൪ഥികളെ പ്രോത്സാഹിപ്പിക്കാനുള്ള കോ൪പറേഷൻെറ പദ്ധതി ദീ൪ഘവീക്ഷണത്തോടെയുള്ളതാണ്. മലയാളികളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നത് സുറിയാനി ക്രിസ്ത്യാനികളെയും നായ൪, ബ്രാഹ്മണ വിഭാഗങ്ങളെയും മാറ്റിനി൪ത്തിക്കൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.