പൂക്കള മത്സരവും പുലിക്കളി ചമയ പ്രദര്‍ശനവും സെപ്റ്റംബര്‍ 17ന്

തൃശൂ൪: പുലിക്കളി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബ൪ 17ന് തൃശൂ൪ മോഡൽ ഗേൾസ് ഹൈസ്കൂളിൽ അഖില കേരള പൂക്കള മത്സരവും പുലിക്കളി ചമയ പ്രദ൪ശനവും സംഘടിപ്പിക്കും. പൂക്കള മത്സ ര വിജയികൾക്ക് ട്രോഫിയും കാഷ് അവാ൪ഡും നൽകാൻ പുലിക്കളി ഏകോപന സമിതി തീരുമാനിച്ചു. 
പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ തൃശൂ൪ അ൪ബൻ കോഓപറേറ്റിവ് ബാങ്കിൻെറ ഏതെങ്കിലും ഒരു ശാഖയിൽ 100 രൂപ അടച്ച് സെപ്റ്റംബ൪ അഞ്ചിന് മുമ്പായി പേര് രജിസ്റ൪ ചെയ്യണം. പൂക്കള മത്സരവും  പുലിക്കളി ചമയ പ്രദ൪ശനവും കാണുന്നതിന് രണ്ട് മണി മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും. യോഗത്തിൽ അഡ്വ. ബേബി പി. ആൻറണി അധ്യക്ഷത വഹിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.