വറവട്ടൂരിലെ ക്രഷര്‍ സമരം അവസാനിപ്പിക്കാന്‍ ധാരണ

ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിലെ ജനവാസ മേഖലയിൽ പ്രവ൪ത്തിക്കുന്ന ക്രഷറിനെതിരായ സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നു. ചെറുതുരുത്തി എസ്.ഐ പി.പി. ജോയിയുടെ നേതൃത്വത്തിൽ നാട്ടുകാരും ക്രഷ൪ ഉടമകളും നടത്തിയ ച൪ച്ചയത്തെുട൪ന്നാണ് പ്രക്ഷോഭം താൽക്കാലികമായി നി൪ത്താൻ നാട്ടുകാ൪ തീരുമാനിച്ചത്. ജനങ്ങളുടെ ആശങ്ക തീരുന്നതുവരെ ക്വാറി പ്രവ൪ത്തിക്കില്ല. ഉൽപന്നങ്ങൾ വിൽപന നടത്തുന്നതിന് ഉടമകൾക്ക് അനുവാദം നൽകി. 
ക്വാറി പ്രവ൪ത്തിപ്പിക്കാൻ ആവശ്യമായ ലൈസൻസും മറ്റ് രേഖകളും ഹാജരാക്കണമെന്നും എസ്.ഐ ക്വാറി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വറവട്ടൂരിൽ പ്രവ൪ത്തിക്കുന്ന ക്രഷറിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ രംഗത്തത്തെിയത്. ക്രഷ൪ അനധികൃതമായാണ് പ്രവ൪ത്തിക്കുന്നതെന്നായിരുന്നു ജനങ്ങളുടെ ആരോപണം. സമീപത്തെ എൽ.പി സ്കൂളിൻെറ ചുമരുകൾ വിണ്ടുകീറിയ നിലയിലാണ്. മേഖലയിലെ നിരവധി വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.