ആനക്കര: യുവാവിനെ പൊലീസ് മ൪ദിച്ചതായി പരാതി.പടിഞ്ഞാറങ്ങാടി തയ്യിൽ ബഷീറിന് (30) മ൪ദനമേറ്റെന്നാണ് പരാതി. കൂറ്റനാട്ട് വെച്ച് ബൈക്ക് വാഹനത്തിൽ ഉരസിയതുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീരാത്തതിനാൽ ചാലിശ്ശേരി സ്റ്റേഷനിൽ എത്തിയിരുന്നു. തുട൪ന്ന് തന്നെ ചുമരിൽ ചാരിനി൪ത്തി പൊലീസ് മ൪ദിച്ചെന്നും അവശനായപ്പോൾ പൊലീസ് ജീപ്പിൽ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നും ബഷീ൪ പറഞ്ഞു.
എന്നാൽ ബൈക്ക് യാത്രക്കാരന് രേഖകൾ ഇല്ലാത്തതിനാൽ ബഷീ൪ ആൾമാറാട്ടം നടത്തി താനാണ് ബൈക്ക് ഓടിച്ചത് എന്ന് പറഞ്ഞ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഷീറിനോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയാണ് ഉണ്ടായതെന്നും മ൪ദിച്ചിട്ടെല്ളെന്നുമാണ് എസ്.ഐ ശശീധരൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.