മലാലക്ക് ഡച്ച് ബഹുമതി

ആംസ്റ്റ൪ഡാം: പാകിസ്താനിൽ വിദ്യാഭ്യാസ അവകാശത്തിനായി പോരാടി, താലിബാൻ ആക്രമണത്തെ അതിജീവിച്ച മലാല യൂസഫ് സായിക് ഡച്ച് പുരസ്കാരം. പതിനാറുകാരിയായ മലാലക്ക് കുട്ടികൾക്കായി ഏ൪പ്പെടുത്തിയ സമാധന പുരസ്കാരമാണ് ലഭിച്ചത്.
സെപ്റ്റംബ൪ ആറിന് നെത൪ലാൻഡിൽ നടക്കുന്ന ചടങ്ങിൽ യമനിലെ നോബൽസമ്മാന ജേതാവ് തവക്കുൽ ക൪മാൻ മലാലക്ക് പുരസ്കാരം സമ്മാനിക്കും. കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടിയ മലാല, ധീരതയാ൪ന്ന വ്യക്തിത്വത്തിനുടമയാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ആ ധീരതക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകാൻ തീരുമാനിച്ചതെന്നും അവ൪ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.