രാസായുധപ്രയോഗം സിറിയ നിഷേധിച്ചു

ഡമാസ്കസ്: സിറിയൻ സ൪ക്കാ൪ രാസായുധ പ്രയോഗം നടത്തി എന്നാരോപിക്കുന്നവ൪ തെളിവുകൾ ഹാജരാക്കണമെന്ന് സിറിയൻ വിദേശകാര്യ മന്ത്രി വാലിദ് മുഅല്ലിം. വിമത മേഖലയിൽ രാസായുധം പ്രയോഗിച്ചെന്ന വാദം സിറിയൻ സ൪ക്കാ൪ നിഷേധിച്ചു.
 സിറിയക്കെതിരെ പടപുറപ്പാട് നടക്കുന്നത് തങ്ങൾ മനസിലാക്കുന്നു. രാസായുധ പ്രയോഗത്തിന്‍്റെ പേരിൽ സൈനിക നടപടിക്കു മുതിരുന്നത് തെറ്റാണെന്നും വാലിദ് മുഅല്ലിം പറഞ്ഞു.
രാസായുധ പ്രയോഗത്തിന് തെളിവുകളുണ്ടെന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയുടെ വാദം വാലിദ് മുഅല്ലിം തള്ളിക്കളഞ്ഞു. യു. എൻ പരിശോധകരുടെ അന്വേഷണത്തെ അവമതിക്കുകയാണ് കെറിയെന്ന് വാലിദ് മുഅല്ലിം പറഞ്ഞു.  രണ്ടാഴ്ചക്കു മുമ്പാണ് തലസ്ഥാനമായ ഡമാസ്കസിൻെറ പ്രാന്ത പ്രദേശങ്ങളിൽ രാസായുധ പ്രയോഗമുണ്ടായത്.
അതിനിടെ യു.എൻ പരിശോധകരുടെ രണ്ടാംഘട്ട സന്ദ൪ശനം ബുധനാഴ്ചത്തേക്കു നീട്ടി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.