ശ്രീകൃഷ്ണപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ശ്രീകൃഷ്ണപുരം ബ്ളോക്ക് കാ൪ഷിക മേഖലക്ക് പ്രാധാന്യം നൽകി.
കരിമ്പുഴ, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ്, വെള്ളിനേഴി, ചെ൪പ്പുളശ്ശേരി പഞ്ചായത്തുകളിലാണ് നീ൪ത്തടാധിഷ്ഠിത പദ്ധതികൾ തുടങ്ങിയത്.
സ്വകാര്യ, ചെറുകിട-നാമമാത്ര ക൪ഷകരുടെ കൃഷിയിടങ്ങളിലാണ് ഇപ്പോൾ ഉൽപാദന പ്രവൃത്തികൾ നടന്നുവരുന്നത്.
പച്ചക്കറി കൃഷി, തെങ്ങ്, കവുങ്ങ് തടമെടുക്കൽ, വാഴകൃഷി, കമ്പോസ്റ്റ് കുഴി നി൪മാണം, വരമ്പിടൽ എന്നീ പ്രവൃത്തികളാണ് ചെയ്തുവരുന്നത്.
ആദ്യഘട്ടത്തിൽ എസ്.സി, ബി.പി.എൽ കുടുംബങ്ങളുടെ കൃഷിയിടങ്ങളിൽ തുടങ്ങിയ പ്രവൃത്തികൾ പിന്നീട് എ.പി.എൽ കുടുംബങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. മുൻകാലങ്ങളിൽനിന്നും വിഭിന്നമായി പദ്ധതിയിൽ രജിസ്ട്രേഷനും വ൪ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.