നഗരം തെരുവുനായകളുടെ പിടിയില്‍

കൊച്ചി: സ്കൂൾ കുട്ടികളെയും കാൽനടക്കാരെയും ഭീതിയിലാക്കിയ തെരുവുനായകൾ നഗരം കൈയടക്കുന്നു. നിരവധി പേരാണ് നായകളുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. റോഡിലേക്ക് വലിച്ചെറിയുന്ന മാലിന്യവും മാംസാവശിഷ്ടങ്ങളും തിന്നു കൊഴുത്ത നായകൾ നഗരത്തിൻെറ മുക്കുംമൂലയും കൈയടക്കിയിരിക്കുകയാണ്. കടിയേറ്റ് നിരവധി പേ൪ ആശുപത്രിയിൽ ചികിത്സ തേടിയിട്ടും കോ൪പറേഷൻ നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോ൪പറേഷൻ കൗൺസിലിലും തെരുവുനായകൾ തന്നെയാണ്് ച൪ച്ചയായത്. എം.ജി റോഡിലും സമാന്തര റോഡുകളിലും രാപകൽ തെരുവുനായകളുടെ വിളയാട്ടമാണ്. കഴിഞ്ഞ ദിവസം ഷൺമുഖം റോഡിൽ ഒരാളുടെ മൃതദേഹം നായ കടിച്ചുപറിച്ച നിലയിൽ കണ്ടെത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗെസ്റ്റ് ഹൗസിന് സമീപവും മറൈൻ ഡ്രൈവും പുല൪ച്ചെ നായകളുടെ കേന്ദ്രമാണ്. 
സ്കൂൾ വിട്ടുവരുന്ന വഴികളിലെല്ലാം നായകൾ നിറഞ്ഞതു കാരണം രക്ഷിതാക്കളും സ്കൂളിൽ പോകേണ്ട ഗതികേടിലാണ്. നടപടിയെടുക്കേണ്ട അധികൃത൪ സാങ്കേതികത്വത്തിൻെറയും മൃഗസ്നേഹത്തിൻെറയും പേരിൽ മൗനം പാലിക്കുകയാണെന്ന ആക്ഷേപവുമുണ്ട്. പരസ്യമായ പട്ടിപിടിത്തം അനുവദിക്കപ്പെടാത്തതിനാൽ കോ൪പറേഷനുകളും നഗരസഭകളുമെല്ലാം വന്ധ്യംകരണത്തെയാണ് ആശ്രയിക്കുന്നത്. പട്ടിശല്യം നിയന്ത്രിക്കാനായി നഗരസഭ ആരംഭിച്ച പദ്ധതി ഫയലിൽ കുരുങ്ങിയതോടെയാണ് നഗരത്തിൽ നായകളുടെ എണ്ണം പെരുകിയതെന്ന് കൗൺസില൪ ലിനോ ജേക്കബ് പറയുന്നു.
കേരളത്തിലെ നായ സംഖ്യയിൽ സംസ്ഥാനത്തെ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന ജില്ലകളിൽ ഒന്നാണ് ഇപ്പോൾ എറണാകുളം. ഫോ൪ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലുമൊക്കെയെത്തുന്ന വിദേശികളെ സ്വീകരിക്കുന്നതിപ്പോൾ തെരുവുനായകളാണ്. ജീവനക്കാരില്ലാത്തതിൻെറ പേരിൽ വന്ധ്യംകരണം നി൪ത്തിയതാണ് കൊച്ചിയെ പട്ടികളുടെ നഗരമാക്കി മാറ്റിയതെന്നാക്ഷേപവുമുണ്ട്. പട്ടികൾ കുറുകെ ചാടി അപകടത്തിൽപ്പെട്ട ബൈക് യാത്രക്കാരുടെ എണ്ണം നഗരത്തിൽ വ൪ധിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.