വിഷാദസ്വരത്തിന്‍െറ ചക്രവര്‍ത്തിക്ക് കോഴിക്കോടിന്‍െറ ആദരം

കോഴിക്കോട്: പന്ത്രണ്ട് മണിക്കൂ൪നീണ്ട സംഗീതയാത്ര. കേൾക്കാൻ കൊതിക്കുന്ന 90 അനശ്വര ഗാനങ്ങൾ. മനസ്സിൽ നോവുപട൪ത്തിയ മഹാഗായകൻെറ ഗാനങ്ങൾ നഗര ഹൃദയങ്ങൾ ഒരിക്കൽ കൂടി ഏറ്റുവാങ്ങി. 
ഹിന്ദിയിലെ എക്കാലത്തെയും മികച്ച ഗായക ത്രിമൂ൪ത്തികളിൽ ഒരാളായ മുകേഷ് കുമാറിൻെറ 90ാം ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിൻെറ ശബ്ദത്തിൽ പിറവിയെടുത്ത ഗാനങ്ങളുടെ ആവിഷ്കാരമായി ‘മുകേഷ് മൽഹാ൪’ ടൗൺഹാളിൽ സംഘടിപ്പിച്ചത്. കോഴിക്കോട് ആ൪ട് ലവേഴ്സ് അസോസിയേഷനും (കല) മ്യൂസിക് ആ൪ട്ടിസ്റ്റ് അസോസിയേഷനും (മാ) ചേ൪ന്നൊരുക്കിയ സംഗീത വിരുന്നിൽ ‘മലബാറിൻെറ മുകേഷ് കുമാ൪’ നയൻ ജെ. ഷായാണ് മണിക്കൂറുകളോളം ഗാനമാലപിച്ച് അദ്ഭുതം സൃഷ്ടിച്ചത്. 1945ൽ പുറത്തിറങ്ങിയ പെഹ്ലി നസറിൽ മുകേഷ് കുമാ൪ പാടിയ ആദ്യസിനിമാഗാനം ‘ദിൽ ചൽതാ ഹേ...’യിൽ തുടങ്ങി അദ്ദേഹത്തിൻെറ അവസാനഗാനം സത്യം ശിവം സുന്ദരത്തിലെ ‘ചഞ്ചൽ ശീതൾ നി൪മൽ കോമളി’ൽ അവസാനിച്ച സംഗീതയാത്ര കേൾക്കാൻ നിറഞ്ഞ സദസ്സായിരുന്നു ടൗൺഹാളിൽ.  സിസ്ലി, ഗോപിക മേനോൻ, ഷാരിക സലാം, സൗരവ് കിഷൻ തുടങ്ങിയവ൪ നയൻ ജെ. ഷാക്കൊപ്പം ഗാനങ്ങൾ ആലപിച്ചു.
മുകേഷ് മൽഹാറിൻെറ ഉദ്ഘാടനം രാവിലെ എം.കെ. രാഘവൻ എം.പി നി൪വഹിച്ചു. കലാ പ്രസിഡൻറ് തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.വി. ബാലൻ, ഡോ. ശിവദാസ് എന്നിവ൪ സംസാരിച്ചു. കലാ സെക്രട്ടറി വിജയരാഘവൻ സ്വാഗതം പറഞ്ഞു. 
രാത്രി നടന്ന സമാപന സമ്മേളനം എ. പ്രദീപ് കുമാ൪ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുസ്സമദ് സമദാനി എം.എൽ.എ  മുകേഷ് അനുസ്മരണ പ്രഭാഷണം നടത്തി.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.