നവോത്ഥാന നായകന്മാരുടെ ചരിത്രത്തില്‍ ഗുരുവിന്‍െറ പേരില്ലാത്തത് പിന്നാക്കക്കാരനായതുകൊണ്ട് -പന്ന്യന്‍ രവീന്ദ്രന്‍

മാരാരിക്കുളം: ഇന്ത്യയുടെ നവോത്ഥാന നായകന്മാരുടെ ചരിത്രത്തിൽ ശ്രീനാരായണ ഗുരുവിൻെറ പേര് രേഖപ്പെടുത്താതെപോയത് അദ്ദേഹം പിന്നാക്കക്കാരനായതുകൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. 
എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻെറ ആഭിമുഖ്യത്തിൽ നടന്ന 159ാമത് ഗുരുജയന്തി ആഘോഷം ചേ൪ത്തല എസ്.എൻ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ഗുരുവിൻെറ സ്ഥാനം എന്താണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഗാന്ധിജി അദ്ദേഹത്തെ സന്ദ൪ശിച്ചത്. ഇന്ത്യയുടെ മൊത്തം നവോത്ഥാന നായകനായി അറിയപ്പെടേണ്ടിയിരുന്ന ആളാണ് നാരായണഗുരുവെന്നും പന്ന്യൻ പറഞ്ഞു. സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയമായിരുന്ന കേരളത്തിൻെറ മാറാരോഗത്തെ ചികിത്സിച്ച് ഭേദമാക്കി ഒറ്റയാൾ പോരാട്ടം നടത്തിയ ആളാണ് ഗുരു. 
ന്യൂനപക്ഷത്തിൻെറ പേരിൽ തീവ്രവാദം വള൪ത്താൻ അനുവദിച്ചാൽ നാട് കുട്ടിച്ചോറാകും. കാമ്പസുകൾ കേന്ദ്രീകരിച്ച് തീവ്രവാദസംഘടനകൾ പ്രവ൪ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നി൪വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ, പി.എസ്.എൻ. ബാബു, ധനേശൻ, ഡി. പ്രിയേഷ് കുമാ൪, പ്രഭാമധു, തങ്കമണി, ഗൗതമൻ എന്നിവ൪ സംസാരിച്ചു. യൂനിയൻ പ്രസിഡൻറ് വി.എം. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.