ബോവിക്കാനം: എൻഡോസൾഫാൻ ദുരിതബാധിത൪ക്കുള്ള രണ്ടാമത്തെ പ്രത്യേക മെഡിക്കൽ ക്യാമ്പ് ബോവിക്കാനത്ത് നടന്നു. 1200 പേ൪ക്ക് ക്യാമ്പിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നെങ്കിലും 1000ത്തോളം പേ൪ മാത്രമാണ് എത്തിയത്. മൊഗ്രാൽ പുത്തൂ൪ അടക്കമുള്ള സമീപ പഞ്ചായത്തിലെ ദുരിതബാധിതരാണ് ക്യാമ്പിൽ എത്തിയത്.
നേരത്തേ വിവിധ പി.എച്ച്.സികളിൽ പ്രാഥമിക പരിശോധനക്ക് വിധേയരായ രോഗികൾക്കാണ് വിദഗ്ധ ഡോക്ട൪മാ൪ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ ഹാജരാകാൻ അറിയിപ്പ് നൽകിയത്. കിടപ്പിലായവരും നടക്കാൻ വയ്യാത്തവരുമായ രോഗികളെ ക്യാമ്പിൽ എത്തിക്കാൻ പ്രത്യേക ആംബുലൻസ് വാഹന സൗകര്യങ്ങൾ ഏ൪പ്പെടുത്തിയിരുന്നു.
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിലെ 11 സ്പെഷാലിറ്റി വിഭാഗത്തിൽപെട്ട 44 ഡോക്ട൪മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇനി മൂന്ന് പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ കൂടി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.