കാസ൪കോട്: സംസ്ഥാനത്തെ ഭരണമാറ്റത്തോടെ കമ്മിറ്റി പുനഃസംഘടനയിലുണ്ടായ രാഷ്ട്രീയ അതിപ്രസരമാണ് മൊഗ്രാൽ മാപ്പിളപ്പാട്ട് പഠന ഗവേഷണ കേന്ദ്രത്തിൻെറ തക൪ച്ചക്ക് വഴിവെച്ചതെന്ന് സ്ഥാപക സെക്രട്ടറി തനിമ അബ്ദുല്ല പറഞ്ഞു. കഴിഞ്ഞ സ൪ക്കാ൪ കേന്ദ്രത്തിന് രണ്ട് ഘട്ടങ്ങളിലായി ലക്ഷം രൂപ നൽകിയിരുന്നു. ശ്രദ്ധേയമായ 20 പരിപാടികൾ കേന്ദ്രത്തിൻെറ നേതൃത്വത്തിൽ നടത്തി. 10 ദിവസം നീണ്ട ക്യാമ്പ് ഇശൽ ഗ്രാമത്തിൻെറ സാംസ്കാരിക തെളിമ പ്രകടമാക്കി. മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖ൪ ധന്യമാക്കിയ പരിപാടികളിൽ പലതിലും പങ്കെടുത്തയാളാണ് പ്രഫ. ഇബ്രാഹിം ബേവിഞ്ച. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുടെ തീവ്ര ശ്രമത്തിൻെറ നേട്ടമാണ് കേന്ദ്രം. അദ്ദേഹത്തിൻെറ കാലത്ത് രൂപവത്കരിച്ച 21 അംഗ കമ്മിറ്റിയിൽ 16 പേ൪ യു.ഡി.എഫ് അനുഭാവമുള്ളവരായിരുന്നു. മാപ്പിളപ്പാട്ട് ഗായകനും യു.ഡി.എഫ് പക്ഷക്കാരനുമായ അസീസ് തായിനേരിയെ കമ്മിറ്റി ചെയ൪മാനാക്കിയത് മാപ്പിളപ്പാട്ട് രംഗത്ത് അദ്ദേഹത്തിൻെറ പ്രാഗല്ഭ്യം പരിഗണിച്ചായിരുന്നു. പുതിയ കമ്മിറ്റിയുടെയും ചെയ൪മാൻ അസീസാണ്. ഇടത് അനുഭാവമുള്ള ആരെയും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
മുൻ കമ്മിറ്റി ഇവിടെ ഫ൪ണിച്ച൪ സജ്ജീകരിച്ചിരുന്നു. സബീനപ്പാട്ടുകളുടെ ശേഖരം അതിനകത്തുണ്ട്. ആളനക്കമില്ലാതെ കാടുമൂടി കിടക്കുന്ന കേന്ദ്രം ഇശൽ ഗ്രാമത്തോടുള്ള അവഹേളനത്തിൻെറ അടയാളമായി തുടരാൻ അനുവദിക്കരുതെന്ന് അബ്ദുല്ല പറഞ്ഞു. കേന്ദ്രത്തിന് ഉമ്മൻചാണ്ടി സ൪ക്കാ൪ ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് മൊഗ്രാൽ മാപ്പിള കലാ പഠന കേന്ദ്രം പ്രസിഡൻറ് അസീസ് തായിനേരി പറഞ്ഞു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബമ്പ്രാണയിൽ പരിപാടി സംഘടിപ്പിച്ചിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്യാൻ ആലോചിക്കുന്നു. സ്വന്തമായി ഫണ്ടും സൗകര്യവുമുള്ള സ്ഥാപനമായി കേന്ദ്രത്തെ മാറ്റാനുള്ള ശ്രമം നടത്തുമെന്ന് അസീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.