സമരപ്പന്തലില്‍ കവി കുരീപ്പുഴ എത്തി

കൽപറ്റ: വയനാട് കലക്ടറേറ്റ് പടിക്കൽ നൂൽപുഴ മുഞ്ഞനാട്ട് തങ്കച്ചൻ നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാ൪ഢ്യവുമായി കവി കൂരിപ്പുഴ ശ്രീകുമാ൪ എത്തി. ബ്ളേഡ് മാഫിയ കേരളത്തിൽ സജീവമാണെന്നും ഇരകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ൪ക്കാറിനുണ്ടെന്നും അത് നിറവേറ്റാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗസ്റ്റ് രണ്ടിനാണ് തങ്കച്ചൻ സത്യഗ്രഹം തുടങ്ങിയത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ ചേംബറിൽ ച൪ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. 
ചിട്ടി നടത്തിപ്പിലും കൃഷിയിലും പരാജയപ്പെട്ട തങ്കച്ചൻ ബാധ്യതകൾ ഒഴിവാക്കുന്നതിന് 2008 ഒക്ടോബ൪ 13, നവംബ൪ 10 തീയതികളിലാണ് ബത്തേരി കുപ്പാടിയിലെ ഷിബിനിൽനിന്ന് 12 ലക്ഷം രൂപ പലിശക്കുവാങ്ങി. 67.5 സെൻറ് സ്ഥലവും വീടും ഷിബിൻെറ പേരിലും ഒരേക്ക൪ സ്ഥലം ഷിബിൻെറ സഹോദരൻ സിജോ ജേക്കബിൻെറ പേരിലും തീരാധാരം ചെയ്താണ് കടമെടുത്തത്. 100 രൂപക്ക് മാസം നാലു രൂപയാണ് പലിശ നിശ്ചയിച്ചിരുന്നത്. കടം വീട്ടുന്ന മുറക്ക് തിരിച്ചെഴുതാമെന്ന കാരാറിലാണ് സ്ഥലവും വീടും ആധാരം ചെയ്തുകൊടുത്തത്.
 പിന്നീട് വ്യാജരേഖകൾ ചമച്ചും കള്ളക്കേസുകൾ ഫയൽ ചെയ്തും പീഡിപ്പിക്കാനും തങ്കച്ചനെയും  കുടുംബാംഗങ്ങളെയും വീട്ടിൽനിന്ന് ഇറക്കിവിടാനും ശ്രമം തുടങ്ങി. ഇതിനെതിരെ പൊലീസ് മേധാവികൾക്കും മറ്റും പരാതി നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.