കൃഷ്ണക്ക് ഇനി പുതിയ വീട്ടില്‍ ഉറങ്ങാം

പനമരം: മാനന്തവാടി ജനമൈത്രി പൊലീസും മ൪ച്ചൻറ്സ് അസോസിയേഷനും കുട്ടിപ്പൊലീസും ചേ൪ന്ന് സ്റ്റുഡൻറ് പൊലീസ് കാഡറ്റായ കൃഷ്ണക്കും കുടുംബത്തിനും വീട് നി൪മിച്ചുനൽകി. പുതിയ വീട് എന്നാണ് പേര്. കമ്മനക്കു സമീപം കുണ്ടാല പ്രദേശത്ത് കൃഷ്ണയുടെ മാതാവിൻെറ പേരിലുണ്ടായിരുന്ന 10 സെൻറ് സ്ഥലത്താണ് വീട് നി൪മിച്ചത്. മാനന്തവാടി സ൪ക്കിൾ ഇൻസ്പെക്ട൪ പി.എൽ. ഷൈജുവിൻെറ നേതൃത്വത്തിൽ നി൪മിച്ച വീടിൻെറ താക്കോൽദാനം വയനാട് പൊലീസ് മേധാവി കെ.കെ. ബാലചന്ദ്രൻ നി൪വഹിച്ചു. ഉദാരമനസ്കരായ ഒരുസംഘത്തിൻെറ നി൪ലോഭ സഹായസഹകരണമാണ് വീടു നി൪മാണത്തിന് സഹായകരമായത്. കഴിഞ്ഞ ജൂണിലായിരുന്നു നി൪മാണമാരംഭിച്ചത്. 
രണ്ടു മുറികളും ഹാളും അടുക്കളയുമുള്ള വീടാണിത്. വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികളും പൂ൪ത്തിയാക്കി. മാനന്തവാടി മ൪ച്ചൻറ്സ് അസോസിയേഷൻ നി൪മാണ പ്രവ൪ത്തനങ്ങൾക്കാവശ്യമായ ഫണ്ട് നൽകി. മ൪ച്ചൻറ്സ് അസോ. പ്രസിഡൻറ് കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. വാ൪ഡ് അംഗം മേരി കുര്യൻ, ഡിവൈ.എസ്.പി എ.ആ൪. പ്രേംകുമാ൪, ജനമൈത്രി സി.ആ൪.ഒ ആ൪. പരമേശ്വരൻ എന്നിവ൪ സംസാരിച്ചു. അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്.പി വി.വി. കുര്യാക്കോസ് സ്വാഗതവും മാനന്തവാടി സി.ഐ പി.എൽ. ഷൈജു നന്ദിയും പറഞ്ഞു. നാട്ടുകാരും സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും പങ്കെടുത്തായിരുന്നു പാലുകാച്ചൽ. പൊലീസ് ഒരുക്കിയ പായസം കഴിച്ചാണ് എല്ലാവരും മടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.