മാനന്തവാടി: കണ്ണൂ൪ യൂനിവേഴ്സിറ്റിക്ക് കീഴിൽ മാനന്തവാടി കാമ്പസിൽ എം.എസ്സി അപൈ്ളഡ് സുവോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചത് 20 സീറ്റിലേക്ക്. കൂടിക്കാഴ്ച നടത്തിയത് 18 സീറ്റിലേക്ക് മാത്രം. ഇതോടെ രണ്ട് വിദ്യാ൪ഥികളുടെ അവസരം നഷ്ടമായി. 2013 ഏപ്രിലിൽ പുറത്തിറക്കിയ യൂനിവേഴ്സിറ്റി വെബ്സൈറ്റിലാണ് 20 സീറ്റുകളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ആഗസ്റ്റ് 21ന് കാമ്പസിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തപ്പോഴാണ് വിദ്യാ൪ഥികൾ 18 സീറ്റിലാണ് കൂടിക്കാഴ്ച നടന്നതെന്ന് അറിയുന്നത്. ആകെ സീറ്റിൻെറ 50 ശതമാനം സംവരണ വിഭാഗങ്ങൾക്കുള്ളതാണ്. ഇതനുസരിച്ച് സംവരണ വിഭാഗത്തിൽ നിന്നും പത്തുപേ൪ക്ക് പ്രവേശം ലഭിച്ചു. ജനറൽ വിഭാഗത്തിലാണ് രണ്ടുപേരുടെ അവസരം നഷ്ടമായിരിക്കുന്നത്. എൻ.ആ൪.ഐ വിഭാഗത്തിന് മൂന്ന് സീറ്റാണ് സംവരണം ചെയ്തിരിക്കുന്നത്. ഈ സംവരണ സീറ്റിൽ മൂന്നു പേ൪ക്ക് പ്രവേശം നൽകി. ഒരു ലക്ഷം രൂപ വരെയാണ് ഈ വിഭാഗത്തിൽ ഫീസായി ഈടാക്കിയത്.
സീറ്റ് കുറവിൻെറ കാര്യം യൂനിവേഴ്സിറ്റി രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുട൪ന്ന് രജിസ്ട്രാ൪ കോഴ്സ് ഡയറക്ടറുമായി സംസാരിച്ചതിനു ശേഷം രണ്ട് സീറ്റിൽ കൂടി പ്രവേശം നൽകാമെന്ന് ഉറപ്പുലഭിച്ചിരുന്നതായി വിദ്യാ൪ഥികൾ പറയുന്നു.
എന്നാൽ, കൂടിക്കാഴ്ച ദിവസം ഈ ഉറപ്പ് ലംഘിക്കപ്പെടുകയായിരുന്നുവെന്ന് വിദ്യാ൪ഥികൾ ആരോപിച്ചു. അധികൃതരുടെ തീരുമാനത്തിനെതിരെ നിയമ നടപടിക്ക് തയാറെടുക്കുകയാണ് അവസരം നഷ്ടമായ വിദ്യാ൪ഥികൾ. അതേസമയം, കാമ്പസിനു അലോട്ട് ചെയ്ത സീറ്റ് 20 ആണെങ്കിലും 20 പേ൪ക്കും പഠിക്കാനുളള സൗകര്യമില്ലാത്തതിനാൽ 18 സീറ്റിൽ പ്രവേശം നടത്തിയാൽ മതിയെന്ന് യൂനിവേഴ്സിറ്റി അധികൃത൪ അറിയിച്ചിരുന്നതായി കോഴ്സ് ഡയറക്ട൪ ഡോ. ജോണി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.