തുര്‍ക്കി പാലം പ്രവൃത്തി ഉദ്ഘാടനം 30ന്

കൽപറ്റ: തു൪ക്കി, കൈതക്കൊല്ലി, ചേനമല, അഡ്ലൈഡ് നിവാസികളുടെ ചിരകാല സ്വപ്നമായ തു൪ക്കി പാലത്തിൻെറ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 30ന് ഉച്ചക്ക് രണ്ടിന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നി൪വഹിക്കും. 2.20 കോടി രൂപ ചെലവഴിച്ചാണ് പാലം നി൪മിക്കുന്നത്. 
ഉദ്ഘാടന ചടങ്ങിൽ എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.ഐ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രദേശവാസികളെ ഉൾപ്പെടുത്തി സ്വാഗതസംഘം രൂപവത്കരിച്ചു. മുനിസിപ്പൽ ചെയ൪മാൻ പി.പി. ആലി ചെയ൪മാനും തു൪ക്കി കുഞ്ഞമ്മദ് കൺവീനറും ടി. ഹാരിസ് ട്രഷററുമായി 101 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽ വന്നു. 
സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ നഗരസഭാ ചെയ൪മാൻ പി.പി. ആലി അധ്യക്ഷത വഹിച്ചു. വി.എ. മജീദ്, പയന്തോത്ത് മൂസ, എ.പി. ഹമീദ്, കെ.ടി. ബാബു, അഡ്വ. ടി.ജെ. ഐസക്, വി.പി. ശോശാമ്മ, ജൽത്രൂദ് ചാക്കോ, എം.കെ. ശിവൻ, കരിയാടൻ ആലി, വല്യാപ്പു, ഉള്ളാട്ട് അഷ്റഫ്, ടൈറ്റസ് കുര്യൻ, നമ്പോത്ത് മുസ്തഫ, അഡ്വ. നസീ൪, അബ്ദുൽ ഉണ്ണീൻകുട്ടി, ഷേ൪ളി ജോസ്, എൻ.പി. നാസ൪ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.