കണ്ടത് ജയാനന്ദനെ തന്നെയെന്ന് റെഹീനയും ജബ്ബാറും

കരൂപ്പടന്ന: കണ്ടത് ജയാനന്ദനെ തന്നെയെന്നാണ് റെഹീനയും ജബ്ബാറും ഉറപ്പിച്ച് പറയുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് കനോലി കനാലിൻെറ തീരത്ത് പെഴുംകാട് കാട്ടകത്ത് അബ്ദുൽ അസീസിൻെറ ഒഴിഞ്ഞ് കിടക്കുന്ന രണ്ട് നില വീടിന് സമീപം ജയാനന്ദനെ കണ്ടതായി പറയുന്നത്. വീടിനടുത്ത് പുഴവക്കിൽ ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ നിരവധി പ്ളാസ്റ്റിക് കവറുകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇത് ജയാനന്ദൻ ഈ പരസരത്ത് ഉണ്ടായിരുന്നുവെന്ന അഭ്യൂഹം ശക്തമാക്കി. മാള മേഖലയിലെ കടകളുടെ പേര് ആലേഖനം ചെയ്ത കവറുകളും കൂട്ടത്തിലുണ്ട്. ബീഡി കുറ്റികളും ഇവിടെ കണ്ടെത്തി. പെഴുംകാട് -വള്ളിവട്ടം റോഡിൽ നിന്നും ഉള്ളിലേക്ക് നീങ്ങിയാണ് ഈ വലിയ വീടും വിശാലമായ മൂന്നേക്കറോളം വരുന്ന വളപ്പും സ്ഥിതി ചെയ്യുന്നത്. ഒരു ഭാഗം പുഴയും ഒരു ഭാഗത്ത് കണ്ടൽകാടും ആയതിനാൽ പുറത്ത് നിന്ന് ആരും ഇവിടേക്ക് വരാറില്ല. ആരെങ്കിലും ഒളിച്ചിരുന്നാൽ പെട്ടെന്ന് കണ്ടെത്താനും കഴിയില്ല. 
വ്യാപക തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാതിരുന്നതിനാൽ ജയാനന്ദൻ പുഴയിലൂടെ നീന്തി രക്ഷപ്പെട്ടിരിക്കാമെന്നാണ് നാട്ടുകാ൪ പറയുന്നത്. പുഴയുടെ മറുവശമുള്ള ഗോതുരുത്തിൽ എത്താനുള്ള സാധ്യതയും ഉണ്ട്. ഇവിടെ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകാനാകും. ജയാനന്ദനെ കണ്ടെന്ന വിവരം പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.