നിലമ്പൂ൪: കരിമ്പുഴ പനയംകോടിൽ കന്നുകാലികൾക്ക് പേവിഷബാധ. രോഗം സ്ഥിരീകരിച്ച കറവ പശുവിനെ അധികൃത൪ മരുന്ന് കുത്തിവെച്ച് കൊന്നു.
പനയംകോടിലെ കെ. ആലിപ്പുവിൻെറ പശുവിനെയാണ് നിലമ്പൂ൪ സീനിയ൪ വെറ്ററിനറി ഡോക്ട൪ ഡി. രാമചന്ദ്രൻ കുത്തിവെച്ച് കൊന്നത്. രണ്ട് ദിവസം പശുവിനെ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഇതേ പശുവിൻെറ മൂന്ന് മാസം പ്രായമുള്ള കിടാവ് പേ വിഷബാധയെ തുട൪ന്ന് ഒരാഴ്ച മുമ്പ് ചത്തിരുന്നു. മേയാൻ വിട്ട സ്ഥലത്ത്നിന്ന് കിടാവിനെ തെരുവ് പട്ടി കടിച്ചിരുന്നു. കുട്ടിയിൽനിന്നാണ് പശുവിനും പേ വിഷബാധപക൪ന്നതെന്നാണ് സംശയിക്കുന്നത്.
അടുത്തുള്ള വനത്തിൽ കാലികളെ മേയാൻ വിടുന്നുണ്ട്. ഇവിടെ തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാണ്. ആലിപ്പുവിൻെറ അയൽപക്കത്തെ ഒരാളുടെ പശുവിനും രോഗ ലക്ഷണം കണ്ടു തുടങ്ങിയിട്ടുണ്ട്. പശുവിനെ തൊഴുത്തിൽ നിന്ന് മാറ്റിക്കെട്ടി നിരീക്ഷിച്ചു വരികയാണ്.
കുത്തിവെപ്പ് നടത്തി ഇതിനേയും കൊല്ലേണ്ടി വരുമെന്നാണ് ഡോക്ടറുടെ അഭിപ്രായം. മറ്റ് കാലികളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കാൻ നി൪ദേശിച്ചിട്ടുണ്ട്.
രോഗ ലക്ഷണം കാണിക്കുന്ന പശുക്കളേയും അല്ലാത്തവയേയും കുത്തിവെപ്പിന് വിധേയമാക്കാൻ മൃഗസംരക്ഷണ വകുപ്പ് നി൪ദേശിച്ചിട്ടുണ്ട്. ഇതിനകം നിലമ്പൂ൪ മൃഗാശുപത്രിയിലെത്തിച്ച ഏഴോളം കാലികളെ കുത്തിവെപ്പ് നടത്തി. വെള്ളം കുടിക്കാതിരിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, ആവശ്യമില്ലാതെ അലറുക, മനുഷ്യരുടെ നേരെ അക്രമ സ്വഭാവം കാണിക്കുക, വായിൽനിന്ന് പതയും നുരയും ഒലിക്കുക എന്നിവ രോഗ ലക്ഷണങ്ങളാണ്. രോഗ ലക്ഷണം കാണിക്കുന്ന മൃഗങ്ങളുമായി ഇടപഴകരുത്. കാലികളുടെ വായിൽ കൈയിടുകയോ ഉമിനീ൪ മുറിവുകളിൽ വീഴാതെ സൂക്ഷിക്കുകയും വേണം. കൂടുതൽ വിവരങ്ങൾ അറിയാൻ 9447394946 നമ്പറിൽ ബന്ധപ്പെട്ടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.