കാളികാവ്: കാട്ടാനകൾക്കും കാട്ടുപന്നികൾക്കും പിന്നാലെ കാട്ടുപോത്തും മലയോരത്ത് നാട്ടിലിറങ്ങി. തണ്ട്കോട് ഭാഗത്തിറങ്ങിയ കാട്ടുപോത്ത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. മധുമല എസ്റ്റേറ്റിന് തൊട്ടടുത്തായി പ്രത്യക്ഷപ്പെട്ട കാട്ടുപോത്തിനെ തോട്ടം തൊഴിലാളികളാണ് ആദ്യം കണ്ടത്. ഇതോടെ തോട്ടം വിട്ടിറങ്ങി റോഡിലൂടെ പാഞ്ഞു. തണ്ടുകോട് ബദ൪ പള്ളിക്ക് സമീപം ബൈക്ക് യാത്രികനെ തട്ടിവീഴ്ത്താൻ ശ്രമിച്ചു. തുട൪ന്ന് പകൽ മുഴുവൻ തണ്ട്കോട്, വാരിക്കൽ, കുറുപൊയിൽ ഭാഗങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലൂടെ പാഞ്ഞുനടന്ന കാട്ടുപോത്ത് ജനത്തെ മുൾമുനയിൽ നി൪ത്തി. വൈകുന്നേരത്തോടെ കുറുപൊയിലിൽനിന്ന് പാഞ്ഞുകയറിയ കാട്ടുപോത്ത് പെവുന്തറ ഭാഗത്ത് എത്തി. ഇവിടെ കുളത്തിൽ നീന്തിക്കുളിക്കുന്നതിനിടയിൽ ആളുകളെ കണ്ടതോടെ കാട്ടുപോത്ത് അമ്പലക്കടവ്, ചിലമ്പ് പ്രദേശങ്ങളിലൂടെ പാഞ്ഞു.
അടുത്തിടെയായി അടക്കാകുണ്ട് ജുമുഅത്ത്പള്ളിക്ക് സമീപത്ത് കാട്ടുപോത്ത് പ്രത്യ ക്ഷപ്പെട്ടിരുന്നു. ദിവസങ്ങൾക്ക്മുമ്പ് കണാരൻപടിയിൽ സംസ്ഥാനപാതവരെ എത്തിയാണ് കാട്ടുപോത്ത് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.