പത്തനംതിട്ട: പ്രവാസിക്ഷേമത്തിനായി കൂടുതൽ തുക സ൪ക്കാ൪ ബജറ്റിൽ വകയിരുത്തണമെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി. പി ബാവഹാജി. ജില്ലാ ലീഗ് ഹൗസിൽ നടന്ന പ്രവാസി ലീഗ് ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിലിനുള്ള വായ്പപദ്ധതി വേഗത്തിലാക്കണമെന്നും ബാവ ഹാജി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് നിസ൪ നൂ൪മഹൽ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.എം. ഹമീദ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ലീഗ് സംസ്ഥാന നേതാക്കളായ കാപ്പിൽ മുഹമ്മദ് ബാഷ, ഹാഷീം കൊടിമേൽക്കൊടി, കെ.സി. അഹമ്മദ്, എൻ.എം. ഷരീഫ്, ഇബ്രാഹിം വലിയവീട്ടിൽ, ശിഹാബുദ്ദീൻ, മുസ്ലിം ലീഗ് നേതാക്കളായ ആ൪.എം. ജമാൽ, കെ.പി. നൗഷാദ്, എൻ.എ.നൈസാം, അടൂ൪ നൗഷാദ്, കെ.എം. രാജ, ബഷീ൪ എംബ്രയിൽ, നെജീബ് ചുങ്കപ്പാറ, സുനിൽ വള്ളംകുളം, നിസാ൪ പന്തളം, മുഹമ്മദാലി, ഹനീഫ വലഞ്ചൂഴി, ഷംസുദ്ദീൻ എന്നിവ൪ സംസാരിച്ചു.
പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.വി. മുഹമ്മദ് റിപ്പോ൪ട്ട് അവതരിപ്പിച്ചു.
ജില്ലാ പ്രവാസി ലീഗ് ഭാരവാഹികൾ: നിസാ൪ നൂ൪മഹൽ (പ്രസി.), സുനിൽ വള്ളംകുളം, ടി.കെ. ഷംസുദ്ദീൻ, ഇസ്മായിൽ ചിറയിൽ (വൈസ് പ്രസി.), പി.വി. മുഹമ്മദ് (ജന.സെക്ര.), ഹാഷീം ചുങ്കപ്പാറ, ഷംസുദ്ദീൻ കോന്നി (സെക്ര.), നൗഷാദ് ഖാൻ (ട്രഷ.), നജീബ് ചുങ്കപ്പാറ, എംബ്രയിൻ ബഷീ൪, അടൂ൪ നിഷാദ് (സംസ്ഥാന കൗൺസിൽ അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.