പൂഞ്ഞാറില്‍ ആന്‍േറാ ആന്‍റണിയെ കേരള കോണ്‍ഗ്രസ് ബഹിഷ്കരിക്കുന്നു

മുണ്ടക്കയം: പൂഞ്ഞാ൪ നിയോജക മണ്ഡലത്തിൽ പി.സി.ജോ൪ജിനെ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസ് തീരുമാനത്തിൻെറ തൊട്ടുപിന്നാലെ ആൻേറാ ആൻറണി എം.പിയെ ബഹിഷ്കരിക്കാൻ കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
 ദീ൪ഘകാലം പി.സി. ജോ൪ജിനൊപ്പം എൽ.ഡി.എഫിൻെറ മണ്ഡലമായിരുന്ന പൂഞ്ഞാ൪ ജോ൪ജിൻെറ യു.ഡി.എഫ് പ്രവേശത്തോടെ മറുചേരിയിലെത്തുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ തുടങ്ങിയ ജോ൪ജ്-കോൺഗ്രസ് ചേരിപ്പോര് സോളാ൪ വിഷയത്തോടെ ശക്തമായി.
 ജോ൪ജിനെ ബഹിഷ്കരിക്കാനും കരിങ്കൊടികാട്ടാനും കോൺഗ്രസ് എടുത്ത തീരുമാനം കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് സംഘ൪ഷത്തിനിടയാക്കി. സംഭവത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തലയും വ്യക്തമായ അഭിപ്രായം പറയാതായതോടെ പൂഞ്ഞാറിലെ കോൺഗ്രസിൽ ജോ൪ജ് വിരുദ്ധ നിലപാട് ആളിക്കത്തുകയായിരുന്നു.ഇതിനിടെയാണ് കേരള കോൺഗ്രസ് പൂഞ്ഞാ൪ നിയോജകമണ്ഡലം കമ്മിറ്റി ആൻേറാ ആൻറണി എം.പിയെ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തത്.
 സോളാ൪ വിഷയത്തിൽ ആൻേറാ ആൻറണിക്കും രണ്ട് സഹോദരന്മാ൪ക്കും പങ്കുണ്ടെന്നും ആൻേറായുടെ സമ്പാദ്യം സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പി.സി ജോ൪ജിൻെറ മകൻ ഷോൺ ജോ൪ജ് വാ൪ത്താസമ്മേളനം നടത്തിയതും കോൺഗ്രസ്-കേരള കോൺഗ്രസ് ഭിന്നതക്ക് ആക്കംകൂട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.