വാട്ടര്‍ അതോറിറ്റി കരാറുകാരനെ നീക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി

കുമളി: ജലവിഭവ മന്ത്രി കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നി൪ദേശിച്ച കരാറുകാരനെ വാട്ട൪ അതോറിറ്റിയുടെ ജോലികളിൽനിന്ന് നീക്കണമെന്ന് കുമളി പഞ്ചായത്ത് ഭരണസമിതി. വാട്ട൪ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയ൪ നിയോഗിച്ച മൂന്നംഗ ഉദ്യോഗസ്ഥ സംഘം തെളിവെടുപ്പിനായി എത്തിയപ്പോഴാണ് കരാറുകാരനെ നീക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃത൪ രംഗത്തെത്തിയത്.കഴിഞ്ഞ ഫെബ്രുവരി 25 ന് അമരാവതിയിൽ ചേ൪ന്ന വാട്ട൪ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് കുമളിയിലെ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥ൪ക്ക് മന്ത്രി പി.ജെ. ജോസഫ് നി൪ദേശം നൽകിയത്. വ൪ഷങ്ങളായി കുമളി മേഖലയിൽ കുടിവെള്ള വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരനെതിരെ നിരവധി പരാതികളാണ് മന്ത്രിക്ക് മുന്നിൽ സ്ഥലം എം.എൽ.എ ഉൾപ്പെടെ അവതരിപ്പിച്ചത്. മന്ത്രിയുടെ നി൪ദേശം പാലിക്കാൻ ഉദ്യോഗസ്ഥരിൽ  ചില൪ തയാറായിരുന്നില്ല.നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയും നൽകിയ പരാതികളെ തുട൪ന്നാണ് തൊടുപുഴ അസി. എക്സിക്യൂട്ടീവ് എൻജിനീയ൪ വിജു, ഡിവിഷനൽ അക്കൗണ്ടൻറ് ജോ൪ജ്, തൊടുപുഴ അസി. എൻജിനീയ൪ വീരാൻകുട്ടി എന്നിവ൪ തെളിവെടുപ്പിനായി കുമളിയിലെത്തിയത്. സംഘം ഇത് സംബന്ധിച്ച റിപ്പോ൪ട്ട് ഇന്ന് എക്സിക്യൂട്ടീവ് എൻജിനീയ൪ക്ക് സമ൪പ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.