വേങ്ങര പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ രാജിക്ക് സമ്മര്‍ദമേറുന്നു; വൈസ് പ്രസിഡന്‍റിനെ മാറ്റാനും ലീഗില്‍ ആവശ്യം

വേങ്ങര: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഹസീനാ ഫസൽ രാജിവെക്കണമെന്ന ലീഗ് പഞ്ചായത്തംഗങ്ങളുടെ ആവശ്യം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കുന്നതായി സൂചന. പഞ്ചായത്തംഗങ്ങളുമായി ലീഗ് സംസ്ഥാന കമ്മിറ്റി പ്രതിനിധികളുൾപ്പെടുന്ന സമിതി ച൪ച്ച നടത്തിയതിൻെറ അടിസ്ഥാനത്തിൽ ആഗസ്റ്റ് 22ന് ലീഗ് പ്രവ൪ത്തകസമിതി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഇത്രയും ദിവസം കാത്ത് നിൽക്കാതെ പ്രസിഡൻറിനോട് രാജിവെക്കാൻ നേതൃത്വം പ്രത്യേക ദൂതൻ മുഖേന ആവശ്യപ്പെട്ടതായാണ് വിവരം.
പാ൪ട്ടി ആവശ്യപ്പെടുകയാണെങ്കിൽ രാജിവെക്കുന്നതിന് വിരോധമില്ലെന്ന് കെ.പി. ഹസീനാ ഫസൽ നേതൃത്വത്തെ അറിയിച്ചു. അതേസമയം, യു.ഡി.എഫ് സംവിധാനത്തിൽ ഭരണം നടക്കുന്ന വേങ്ങരയിൽ പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ കോൺഗ്രസും ലീഗും തമ്മിൽ അകൽച്ചയിലാണ്. വേങ്ങര റൂറൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗും കോൺഗ്രസ് വിശാല ‘ഐ’ ഗ്രൂപ്പും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഔദ്യാഗിക കോൺഗ്രസ് വിഭാഗത്തെ മാറ്റി നി൪ത്തിയാണ് സ്ഥാനാ൪ഥികളെ പ്രഖ്യാപിച്ചത്. ഔദ്യാഗിക കോൺഗ്രസ് വിഭാഗം മുഴുവൻ സീറ്റിലും സ്ഥാനാ൪ഥികളെ നി൪ത്തി മത്സരിപ്പിച്ചെങ്കിലും ലീഗ് വിശാല ഐ ഗ്രൂപ്പ് സഖ്യം മുഴുവൻ സീറ്റും തൂത്തുവാരുകയായിരുന്നു. മണ്ഡലത്തിനനുവദിച്ച കോളജിൻെറ വിഷയത്തിലും ലീഗും കോൺഗ്രസും തമ്മിൽ കൊമ്പുകോ൪ത്തിരുന്നു.
ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കോൺഗ്രസംഗം പി.പി. സഫീ൪ ബാബുവിനെ മാറ്റി മുസ്ലിം ലീഗ് തന്നെ വൈസ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്നും പാ൪ട്ടിയിൽ ആവശ്യമുയരുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.