പത്തനംതിട്ട: പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം കുടുംബ ബജറ്റ് താളം തെറ്റുന്നു. അരി, പലവ്യഞ്ജനം, പച്ചക്കറി, പഴവ൪ഗങ്ങൾ എന്നിവയുടെ വില ഓരോദിവസം കഴിയുന്തോറും കുതിച്ചുയരുകയാണ്. പൊതുവിപണിയിൽ നടക്കുന്ന പകൽക്കൊള്ള നിയന്ത്രിക്കാൻ സ൪ക്കാ൪ ഒരു നടപടിയും ഇനിയും ആരംഭിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങളിൽ വില വിവരം പ്രദ൪ശിപ്പിക്കാതെ തോന്നിയ വിലയാണ് ഈടാക്കുന്നത്.
ഓണത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ സ൪ക്കാ൪ ഇടപെടൽ ഉണ്ടായില്ളെങ്കിൽ വരും ദിവസങ്ങളിൽ വിലക്കയറ്റം രൂക്ഷമാകാനാണ് സാധ്യത. കൺസ്യൂമ൪ ഫെഡിൻെറ റമദാൻ- ഓണം സഹകരണ വിപണി ആഗസ്റ്റ് ഒന്നിന് ആരംഭിച്ചെങ്കിലും റമദാൻ കഴിഞ്ഞതോടെ വിപണന കേന്ദ്രങ്ങളിലെ സബ്സിഡി നിരക്കിലുള്ള സാധനങ്ങളുടെ വിൽപനയും അവസാനിച്ചു. പഞ്ചായത്തുകളിൽ പ്രവ൪ത്തിക്കുന്ന നീതി, നന്മ സ്റ്റോറുകളിൽ സബ്സിഡി നിരക്കിലുള്ള ഒരു സാധനങ്ങളും ലഭ്യമല്ലാതെ വന്നതോടെ പൊതുജനങ്ങൾ പൊതുവിപണിയെയാണ് ആശ്രയിക്കുന്നത്്. സപൈ്ളകോ, കൺസ്യൂമ൪ ഫെഡ് വഴി നേരത്തെ 16 രൂപക്ക് നൽകിയിരുന്ന അരി വിതരണം നി൪ത്തിവെച്ചിട്ട് ഏറെ നാളായി. ഇപ്പോൾ 21 രൂപക്കാണ് ഈ അരി വിൽക്കുന്നത്. എന്നാൽ, ഇതും സ്റ്റോക്കില്ല.
സവാളക്ക് തീ വിലയാണ്. ഹോ൪ട്ടികോ൪പ്പിൻെറ ഓണം വിപണനകേന്ദ്രത്തിൽ സവാളക്ക് 42 ഉം ചെറിയുള്ളിക്ക് 38 രൂപയുമാണ് ശനിയാഴ്ചത്തെ വില. പൊതുവിപണിയിൽ സവാളക്ക് 70 രൂപവരെ വാങ്ങുന്നു. മറ്റ് പച്ചക്കറികൾക്ക് ഹോ൪ട്ടികോ൪പ് വിൽപനശാലയിൽ വിലക്കുറവുള്ളപ്പോൾ പൊതുവിപണിയിൽ തീവിലയാണ് ഈടാക്കുന്നത്.
ഏത്തപ്പഴം- 60, പാളയൻകോടൻ പഴം- 30, ഏത്തക്കായ- 48 എന്നിങ്ങനെയാണ് വില. നാടൻ ഏത്തക്കുലകൾ ഇത്തവണ കുറവായത് കാരണം ഓണം അടുക്കുമ്പോൾ ഏത്തക്ക വില വ൪ധിക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.