കോഴഞ്ചേരി: ആറന്മുള പാ൪ഥസാരഥി ക്ഷേത്രത്തിലെ ഗജരാജൻ ആറന്മുള പാ൪ഥന് എരണ്ടക്കെട്ട് മൂലം അസ്വസ്ഥത ഉണ്ടായതിനെ തുട൪ന്ന് രണ്ടുദിവസമായി നടന്ന ചികിത്സയിൽ സുഖം പ്രാപിച്ചുവരുന്നു. രണ്ടാം പാപ്പാൻ സാബുവാണ് പാ൪ഥന് സുഖമില്ലാത്ത വിവരം ദേവസ്വം അധികൃതരെ അറിയിച്ചത്. ദേവസ്വം ബോ൪ഡിൻെറ നി൪ദേശാനുസരണം എലിഫെൻറ് സ്ക്വാഡ് തലവൻ ഡോ. സി. ഗോപകുമാ൪ പാ൪ഥനെ പരിശോധിച്ച ശേഷം ചൊവ്വാഴ്ച ഗ്ളൂക്കോസ് ട്രിപ് നൽകുകയും മരുന്നുകൾ കൊടുക്കുകയും ചെയ്തു. ദേവസ്വം ആനത്തറയിൽ തളച്ചിരുന്ന ആനക്ക് തണുപ്പു കൂടുതലായി അനുഭവപ്പെടുന്നതിനാൽ ക്ഷേത്രത്തിൻെറ തെക്കേനടയിലെ കാണിക്ക വഞ്ചിക്ക് സമീപമുള്ള ദേവസ്വം വക സ്ഥലത്തേക്ക് മാറ്റി തളച്ചിരിക്കയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ മദപ്പാട് ലക്ഷണം കണ്ടതിനെ തുട൪ന്ന് 42 വയസ് പ്രായമുള്ള പാ൪ഥന് ഏറെ സമയം തളച്ചിട്ടിരിക്കുകയായിരുന്നു. ടി.ബി.യുടെ അസുഖമുള്ള പാ൪ഥന് വ്യായാമം നൽകണമെന്നും അല്ലാത്ത പക്ഷം എരണ്ടക്കെട്ടുണ്ടാകുമെന്നും ഡോക്ട൪ നേരത്തേ നി൪ദേശിച്ചിരുന്നു.
ദേവസ്വം ബോ൪ഡുമായുള്ള ശീത സമരത്തെ തുട൪ന്ന് ഒന്നാം പാപ്പാൻ ശേഖരൻ സ്ഥലം മാറിപ്പോയതിനാൽ പാ൪ഥനെ തളച്ചിടത്തുനിന്ന് മാറ്റികെട്ടാൻ ആളില്ലാതായി. ശേഖരന് പകരമത്തെിയ പാപ്പാന് ചട്ടമില്ലാത്തതിനാൽ പാ൪ഥനെ അഴിക്കാനായില്ല. രണ്ടാം പാപ്പാൻ സാബു രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതും പാ൪ഥൻെറ വ്യായാമം മുടങ്ങാൻ കാരണമായി. കാലവ൪ഷവും എഴുന്നള്ളിപ്പിന് പാ൪ഥനെ കൊണ്ടുപോകരുതെന്ന നി൪ദേശവും 10 മാസമായി വ്യായാമം ലഭിച്ചിരുന്നില്ല. തീറ്റമാത്രം കഴിച്ച് വ്യായാമം ഇല്ലാതെയുള്ള ആനത്തറയിലെ നിൽപാണ് ഇപ്പോഴുണ്ടായ എരണ്ടക്കെട്ടിന് കാരണമായതെന്നാണ് ഡോക്ടറുടെ നിഗമനം. ബുധനാഴ്ച രാവിലെ രണ്ട് മണിയോടെ പാ൪ഥനെ രണ്ടാം പാപ്പാൻ അഴിച്ചു മാറ്റി പമ്പാനദിയിൽ കൊണ്ടുപോയി നി൪ത്തി കുളിപ്പിച്ചു. നദിയിൽ കിടത്തി കുളിപ്പിച്ചാൽ ദഹനക്കേടുണ്ടാകുമെന്ന് ഡോക്ട൪ പറഞ്ഞതനുസരിച്ചാണ് പാ൪ഥനെ നി൪ത്തി കുളിപ്പിച്ചത്. രോഗം പൂ൪ണമായും സുഖപ്പെടുംവരെ തീറ്റപ്പുൽ മാത്രമേ നൽകാവൂവെന്നും രണ്ട് ദിവസത്തിന് ശേഷം തെങ്ങിൻെറ ഇളം മടൽ കൊടുക്കാമെന്നും അസുഖം പരിപൂ൪ണമായി സുഖപ്പെട്ട ശേഷമേ പനം പട്ട, ചോറ് തുടങ്ങിയ സാധനങ്ങൾ കൊടുക്കാവൂവെന്നും വെറ്ററിനറി സ൪ജൻ ഡോ. ഗോപകുമാ൪ നി൪ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.