കോട്ടയം: ഓണം മേളയോടനുബന്ധിച്ച് അധിക റിബേറ്റ് നൽകുന്നതിന് കേരള ഖാദി ഗ്രാമവ്യവാസയ ബോ൪ഡിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു.
കോട്ടയം ബേക്ക൪ ജങ്ഷൻ സി.എസ്.ഐ കോംപ്ളക്സിലെ ഖാദി ഗ്രാമസൗഭാഗ്യ അങ്കണത്തിൽ ബോ൪ഡിൻെറ ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ബോ൪ഡ് വൈസ് ചെയ൪മാൻ കെ.പി. നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നി൪മല ജിമ്മി ആദ്യ വിൽപനയും മുനിസിപ്പൽ ചെയ൪മാൻ എം.പി. സന്തോഷ്കുമാ൪ സമ്മാന കൂപ്പൺവിതരണ ഉദ്ഘാടനവും നി൪വഹിച്ചു. മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ സിൻസി പാറേൽ, കൗൺസില൪ ആ൪.കെ. ക൪ത്ത, ഖാദി ബോ൪ഡ് ഡയറക്ട൪മാരായ ഇ.എൻ. ഗോവിന്ദൻകുട്ടി, എം.സുരേഷ് ബാബു, സ്റ്റേറ്റ് ഖാദി ഓ൪ഗനൈസ൪ കെ.എസ്. പ്രദീപ്കുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.