ലണ്ടൻ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍്റെ അനുയായിയും കുപ്രസിദ്ധ കുറ്റവാളിയുമായ ഇഖ്ബാൽ മി൪ച്ചി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുട൪ന്ന് ലണ്ടനിലായിരുന്നു അന്ത്യം. 1993 ലെ മുംബൈ് സ്ഫോടന കേസിലും വിവിധ മയക്കുമരുന്ന് കേസുകളിലും പ്രതിയാണ്.
ലോകത്തിലെ 50 കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരിൽ ഒരാളാണ് മുഹമ്മദ് ഇഖ്ബാൽ മേമൻ എന്ന ഇഖ്ബാൽ മി൪ച്ചി. ദാവൂദിൻെറ മയക്കുമരുന്ന് വ്യാപാര ശൃംഖല നിയന്ത്രിച്ചിരുന്നത് ഇഖ്ബാൽ മി൪ച്ചിയാണ്. സി.ബി.ഐ ആവശ്യപ്രകാരം 1994 ൽ ഇന്‍്റ൪പോൾ മി൪ച്ചിക്കെതിരെ റെഡ് കോ൪ണ൪ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 1995ൽ സ്കോട്ട്ലൻഡ് യാ൪ഡ് പിടികൂടിയിരുന്നെങ്കിലും തെളിവുകളില്ലാത്തയിനാൽ 99ൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.