ഈരാറ്റുപേട്ട: ക്ഷേത്രത്തിലേക്കുള്ള വഴി സ്വകാര്യവ്യക്തി കൈയേറി മാ൪ഗ തടസ്സം സൃഷ്ടിച്ചതിനെ തുട൪ന്ന് ആ൪.ഡി.ഒ ഉത്തരവ് പ്രകാരം ഈരാറ്റുപേട്ട വില്ലേജ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചുനീക്കി.
തലപ്പലം ഇഞ്ചോലിക്കാവ് ക്ഷേത്രത്തിന് സമീപമുള്ള ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള വഴിയാണ് സമീപപുരയിട ഉടമകൾ കൈയേറി മതിൽ സ്ഥാപിച്ചത്. കേരള വേലൻ മഹാസഭയുടെ കീഴിലുള്ള ക്ഷേത്രത്തിലേക്ക് വഴി അടച്ചതായി ക്ഷേത്രം ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാല ആ൪.ഡി.ഒ ഇ.വി. ബേബിച്ചൻ പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. ഈരാറ്റുപേട്ട വില്ലേജ് ഓഫിസറുടെ ചുമതല വഹിക്കുന്ന ഉഷാകുമാരി, ഈരാറ്റുപേട്ട എസ്.ഐ കെ.കെ. മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.