ജീവനക്കാരുടെ കൂട്ടായ്മയില്‍ കൃഷിഭവന്‍ മുറ്റത്ത് ഞവര നെല്‍കൃഷി

നടുവിൽ: നെൽകൃഷി നാടുനീങ്ങുമ്പോൾ കൃഷിഭവൻ മുറ്റത്തെ ഞവര നെൽകൃഷി ശ്രദ്ധേയമാകുന്നു. നടുവിൽ കൃഷിഭവൻ മുറ്റത്താണ് 10 സെൻറ് സ്ഥലത്ത് ഞവര നെൽകൃഷി ഇറക്കിയിരിക്കുന്നത്. കൃഷി ഓഫിസ൪ എം. ഗംഗാധരൻെറ നേതൃത്വത്തിലുള്ള അഞ്ച് ജീവനക്കാരാണ് വിത്തിറക്കിയതും പരിപാലിക്കുന്നതും.
മലയോര മേഖലയിൽനിന്നും നെൽകൃഷിയും പുനംകൃഷിയും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് പുതുതലമുറക്കടക്കം കാ൪ഷികാഭിരുചി വള൪ത്തുന്നതിനും ഭക്ഷ്യസുരക്ഷക്ക് മുതൽകൂട്ടാകുന്നതിനുമായാണ് കൃഷിയിറക്കാൻ തീരുമാനിച്ചതെന്ന് ജീവനക്കാ൪ പറയുന്നു. 
ക൪ഷകരെ ഇതിലേക്ക് പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷി ഓഫിസ൪ എം. ഗംഗാധരൻ പറഞ്ഞു. കൃഷിയിറക്കിയിട്ട് 80 ദിവസം പൂ൪ത്തിയായി. ഔധ ഇനമായ ഞവര നെൽകൃഷിയുടെ കൊയ്ത്തുസമയമാകാൻ 145 ദിവസമാണ് വേണ്ടത്. കൊയ്തെടുക്കുന്ന വിത്ത് ക൪ഷക൪ക്ക് നൽകി പദ്ധതി വ്യാപിപ്പിക്കുകയാണ് മുഖ്യലക്ഷ്യം. കൃഷി അസിസ്റ്റൻറുമാരായ കെ. ചന്ദ്രൻ, കെ. ജയരാജൻ, കെ. സജീവൻ, സിനോജ് എന്നിവരാണ് നെൽകൃഷി പരിപാലിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.