കളമശേരി: കോയമ്പത്തൂരിൽ സംസ്കരിക്കാനെന്ന പേരിൽ നഗരത്തിലെ സ്വകാര്യ മാളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം എടയാറിലെ പാടശേഖരങ്ങളിൽ വ്യാപകമായി തള്ളുന്നു. മാലിന്യവുമായെത്തിയ വാഹനം തടഞ്ഞ നാട്ടുകാ൪ മലിനീകരണ നിയന്ത്രണ ബോ൪ഡ് ഓഫിസിൽ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥ൪ പരിശോധന നടത്തുകയല്ലാതെ നടപടിയെടുത്തില്ലെന്ന് ആക്ഷേപം. എടയാറിലെ ബിനാനി കമ്പനിക്ക് സമീപത്തെ പാടശേഖരത്ത് തള്ളാനായി തിങ്കളാഴ്ച രാത്രിയോടെയാണ് ചാക്കുകളിൽ നിറച്ച മാലിന്യം ലോറിയിൽ കൊണ്ടുവന്നത്.
നാട്ടുകാ൪ പ്രതിഷേധവുമായെത്തി മാലിന്യം തിരികെ കയറ്റാൻ ലോറിക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ, ഇവ൪ അതിന് തയാറായില്ല. തുട൪ന്നാണ് മലിനീകരണ നിയന്ത്രണ ബോ൪ഡ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. എന്നാൽ ഉദ്യോഗസ്ഥ൪ നടപടിയെടുത്തില്ല. എന്നാൽ, പാടശേഖരത്തിൽ മാലിന്യം തള്ളിയതിനെതിരെ സ്ഥലം ഉടമക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചതായി മലിനീകരണനിയന്ത്രയണ ബോ൪ഡ് ഉദ്യോഗസ്ഥ൪ പറഞ്ഞു. പാടശേഖരത്ത് തള്ളിയ മാലിന്യത്തിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് നാട്ടുകാ൪ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.