ശ്രീകണ്ഠപുരം: ജില്ലാ പഞ്ചായത്ത് ശ്രീകണ്ഠപുരം ഡിവിഷനിൽ ഈ സാമ്പത്തിക വ൪ഷം മൂന്നര കോടി രൂപയുടെ വികസനപദ്ധതികൾക്ക് അനുമതി നൽകിയതായി ജില്ലാ പഞ്ചായത്തംഗം ഡോ. കെ.വി. ഫിലോമിന അറിയിച്ചു.
ശ്രീകണ്ഠപുരം ഗവ. ഹയ൪സെക്കൻഡറി സ്റ്റേജിനുമുകളിൽ ഒന്നാംനില പണിയാൻ 16.5 ലക്ഷം രൂപ, നെടുങ്ങോം ഗവ. ഹയ൪സെക്കൻഡറി സ്കൂൾ മെയിൻറനൻസിന് 80 ലക്ഷം, മലപ്പട്ടം ജി.എച്ച്.എസ്.എസ് ക്ളാസ്മുറിക്ക് 2.50 ലക്ഷം, നെടുങ്ങോം ജി.എച്ച്.എസ്.എസ് വൈദ്യുതീകരണത്തിന് 2.73 ലക്ഷം, ശ്രീകണ്ഠപുരം ജി.എച്ച്.എസ്.എസ് ചുറ്റുമതിൽ നി൪മാണത്തിന് മൂന്നു ലക്ഷം, ശ്രീകണ്ഠപുരം ജി.എച്ച്.എസ്.എസ് ടോയ്ലറ്റ്-കുടിവെള്ള പദ്ധതിക്ക് 3.40 ലക്ഷം, മലപ്പട്ടം ജി.എച്ച്.എസ്.എസ് ടോയ്ലറ്റ്-കുടിവെള്ള പദ്ധതിക്ക് 2.60 ലക്ഷം, നെടുങ്ങോം ജി.എച്ച്.എസ്.എസ് ടോയ്ലറ്റ്-കുടിവെള്ള പദ്ധതിക്ക് 5.40 ലക്ഷം, നെടുങ്ങോം മുണ്ടകൻവയൽ പാടശേഖരം പവ൪ടില്ലറിന് അഞ്ചു ലക്ഷം, കോട്ടൂ൪-പൂമുള്ളക്കരി റോഡ് വികസനത്തിന് 15 ലക്ഷം, ഏറ്റുപാറ-ആനയടി-മാവുംതോട് റോഡിന് 15 ലക്ഷം, കൊളന്ത എൽ.പി സ്കൂൾ-അടിച്ചേരി റോഡിന് 15 ലക്ഷം, ചെമ്പേരി അമ്പഴത്തുംചാൽ-വെളിയനാട് റോഡ്, മലപ്പട്ടം എടച്ചേരി റോഡ്, ഏരുവേശ്ശി പെരുമാലികവല-മിഡിലാക്കയം റോഡ് എന്നിവക്ക് ഒരു ലക്ഷംവീതം, കൂട്ടുമുഖം പരുത്തിയാട്-കംബ്ളാരി റോഡിന് 86 ലക്ഷം, കോട്ടക്കുന്ന്-ഏറ്റുപാറ-ചന്ദനക്കാംപാറ റോഡിന് 36.50 ലക്ഷം, എടമന-ചെളിമ്പറമ്പ്-നെല്ലിക്കുറ്റി റോഡിന് 43 ലക്ഷം, കോട്ടൂ൪-പതിനാറാം പറമ്പ് റോഡിന് 10 ലക്ഷം, ഉതുപ്പാൻകവല-വഞ്ചിയം റോഡിന് 10 ലക്ഷം, ചെളിമ്പറമ്പ്-നെല്ലിക്കുറ്റി റോഡിന് 10 ലക്ഷം, ചേപ്പറമ്പ്-ചേ൪പ്പിണി റോഡിന് 10 ലക്ഷം, പാറക്കടവ്-കണ്ടകശ്ശേരി റോഡിന് 5.35 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. മറ്റു വിവിധ പദ്ധതികൾക്കായി പൊതുവായി അനുവദിച്ച തുകയിൽനിന്നുള്ള വിഹിതവും ശ്രീകണ്ഠപുരം ഡിവിഷനിൽ പ്രത്യേകം ലഭ്യമാക്കുമെന്നും ഡോ. കെ.വി. ഫിലോമിന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.