‘സ്നേഹ മംഗല്യ ’ത്തിന് നാളെ സര്‍ സയ്യിദ് വേദിയാവും

തളിപ്പറമ്പ്: സ൪ സയ്യിദ് കോളജ് പൂ൪വ വിദ്യാ൪ഥി സംഘടനയുടെ യു.എ.ഇ ചാപ്റ്ററായ സ്കോട്ടയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സമൂഹ വിവാഹം ‘സ്നേഹമംഗല്യ’ത്തിനുള്ള ഒരുക്കങ്ങൾ പൂ൪ത്തിയായി. സ്വാതന്ത്ര്യദിനത്തിൽ നടക്കുന്ന സ്നേഹമംഗല്യം സ൪ സയ്യിദ് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുമെന്ന് സംഘാടക൪ അറിയിച്ചു. 
സാംസ്കാരികമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. വിവിധ ജാതിമത വിഭാഗത്തിൽപെട്ട 24 യുവതീ യുവാക്കളുടെ വിവാഹത്തിനാണ് ചടങ്ങ് വേദിയാവുക. തുട൪ന്ന് സ്നേഹസദ്യ ഒരുക്കും. സാംസ്കാരിക സമ്മേളനവും പൂ൪വ വിദ്യാ൪ഥികളുടെയും മറ്റും കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. ജയിംസ് മാത്യു എം.എൽ.എ, നഗരസഭ ചെയ൪പേഴ്സൻ റംല പക്ക൪, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് മനു തോമസ്, സതീശൻ പാച്ചേനി, വി.കെ. അബ്ദുൽ ഖാദ൪ മൗലവി, കെ. രഞ്ജിത്ത്, മുൻ എം.എൽ.എ സി.കെ.പി. പത്മനാഭൻ, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, സി.ഡി.എം.ഇ.എ പ്രസിഡൻറ് കെ. അബ്ദുൽ ഖാദ൪, സെക്രട്ടറി കെ.വി. മുഹമ്മദ്കുഞ്ഞി മാസ്റ്റ൪, വിവിധ മത പണ്ഡിതന്മാ൪, സാംസ്കാരിക നായക൪ തുടങ്ങിയവ൪ സംബന്ധിക്കും. 
കണ്ണൂ൪ സ൪വകലാശാല വിദ്യാ൪ഥികൾക്കായി ‘സ്ത്രീധനവും വിവാഹ ധൂ൪ത്തും -ഒരു സാമൂഹികവിപത്ത്’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഉപന്യാസ മത്സരത്തിൽ മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിലെ ജെ.സി. തേജസ്വിനി ഒന്നാംസ്ഥാനവും അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജിലെ പി.ജെ. അമ്പിളി രണ്ടാംസ്ഥാനവും തളിപ്പറമ്പ് സ൪ സയ്യിദ് കോളജിലെ എം. മുഹമ്മദ് ഹാഷി൪ മൂന്നാംസ്ഥാനവും നേടി. 
വിജയികൾക്ക് ചടങ്ങിൽ സമ്മാനം നൽകുമെന്നും സംഘാടകരായ പ്രിൻസിപ്പൽ ഡോ. ഖലീൽ ചൊവ്വ, സ്കോട്ട പ്രസിഡൻറ് അഡ്വ. ടി.കെ. ആഷിഖ്, മഹമൂദ് അള്ളാംകുളം, അഡ്വ. കെ.വി. അബ്ദുറസാഖ്, സി.പി. അബ്ദുൽ ജലീൽ എന്നിവ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.