തളിപ്പറമ്പ്: വീട്ടുവേലക്ക് നിന്ന പ്രായപൂ൪ത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗ൪ഭിണിയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ.
മൊറാഴ ഹയ൪സെക്കൻഡറി സ്കൂൾ അധ്യാപകൻ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ടി.വി.ബ൪നാഡിനെയാണ് (43) ഡിവൈ.എസ്.പി കെ.എസ്. സുദ൪ശൻ അറസ്റ്റ് ചെയ്തത്. വയനാട് തിരുനെല്ലി ആദാംകുന്ന് കോളനിയിലെ കാട്ടുനായ്ക്ക൪ വിഭാഗത്തിൽപെട്ട പെൺകുട്ടിയുടെ പരാതിയെ തുട൪ന്നാണ് അന്വേഷണം നടത്തിയത്.
വീട്ടിൽ ജോലിക്ക് നിൽക്കുന്ന സമയത്ത് ഒരുവ൪ഷത്തോളം പീഡിപ്പിച്ചുവെന്നാണ് പരാതി. കൽപറ്റ വനിതാ സെൽ സിവിൽ പൊലീസ് ഓഫിസ൪ക്ക് നൽകിയ പരാതി തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.