ശാസ്ത്ര കൗതുകങ്ങളുമായി ‘ഇന്‍സ്പെയര്‍ എക്സ്പോ’

മീനങ്ങാടി: കേന്ദ്രസ൪ക്കാറിൻെറ സാമ്പത്തിക സഹായത്തോടെ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഇൻസ്പെയ൪ എക്സ്പോ പനങ്കണ്ടി ഗവ. ഹയ൪സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലയിലെ 48 വിദ്യാലയങ്ങൾ തയാറാക്കിയ ശാസ്ത്ര-സാങ്കേതിക മോഡലുകളാണ് പ്രദ൪ശിപ്പിച്ചത്. ശാസ്ത്രത്തെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വ൪ക്കിങ് മോഡലുകൾ വിദ്യാ൪ഥികൾ ഒരുക്കിയിരുന്നു. ജില്ലാതല പ്രദ൪ശനത്തിൽ മികവ് പുല൪ത്തിയ കെ.ഗോവിന്ദ്(എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കൽപറ്റ), സുജിത് സുരേഷ് (ജി.എച്ച്.എസ്.എസ്.കോളേരി), ജെയിൻ ബേബി (ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ), സി.ഡി അജ്മൽ (ജി.എച്ച്.എസ്.ബീനാച്ചി), പി.എ. നിസാന (ജി.എച്ച്.എസ്.എസ്. പെരിക്കല്ലൂ൪) എന്നിവ൪ കോട്ടയത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധാനം ചെയ്യും.  ജില്ലാ പഞ്ചായത്ത് അംഗം എൻ.കെ. റഷീദ് എക്സ്പോ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ട൪ എൻ.ഐ. തങ്കമണി അധ്യക്ഷത വഹിച്ചു. എൻ.കെ. ആശാലത, കെ.ഡി. ജോസ്, കെ.എം. ഏലിയാസ്, പി.ശിവപ്രസാദ്, വിജയൻ, എൻ.ജെ. ഷാൻറു എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.