ജില്ലാ ആശുപത്രിയിലെ നാല് ആംബുലന്‍സുകള്‍ കട്ടപ്പുറത്ത്

മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ആംബുലൻസുകൾ കട്ടപ്പുറത്ത് വിശ്രമിക്കുമ്പോൾ ‘അമ്മയും കുഞ്ഞും’ പദ്ധതിക്കായി അനുവദിച്ച ആംബുലൻസ് ഓടിത്തളരുന്നു. അഞ്ച് ആംബുലൻസുകളാണ് ജില്ലാ ആശുപത്രിയിലുള്ളത്. ഇതിൽ നാലെണ്ണം വ൪ഷങ്ങളായി ഉപയോഗശൂന്യമാണ്. ഇതോടെയാണ് മാനദണ്ഡങ്ങൾ ലംഘിച്ച് ‘അമ്മയും കുഞ്ഞും’ ആംബുലൻസ് ഉപയോഗിക്കുകയാണ്. എല്ലാ ആവശ്യങ്ങൾക്കും ഇപ്പോൾ ഇതാണ് ആശ്രയം. 
ഒരു വ൪ഷം മുമ്പാണ് ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി കേരള മെഡിക്കൽ സ൪വീസ് കോ൪പറേഷൻ ലിമിറ്റഡ് മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഈ ആംബുലൻസ് അനുവദിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിക്കും ഒന്ന് ലഭിച്ചു. 
ഗ൪ഭിണികളെ സൗജന്യമായി ആശുപത്രിയിലെത്തിക്കുക, പ്രസവശേഷം തിരികെ വീട്ടിലെത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് വാഹനം അനുവദിച്ചത്. ഇത്  ജില്ല വിട്ട് പുറത്തുപോകാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ, ഈ ആംബുലൻസ് ദിനംപ്രതിയെന്നോണം ചുരമിറങ്ങുന്നുണ്ട്. ഒരുവ൪ഷം കൊണ്ട് ബത്തേരിയിലെ ആംബുലൻസ് 20,000 കീ.മീറ്റ൪ ദൂരം മാത്രം ഓടിയപ്പോൾ ജില്ലാ ആശുപത്രിയിലെ ആംബുലൻസ് 77,996 കീ.മീറ്ററാണ് കഴിഞ്ഞ തിങ്കളാഴ്ച വരെ ഓടിയത്. കട്ടപ്പുറത്തായ ആംബുലൻസുകൾ കേടുപാട് തീ൪ക്കാൻ അധികൃത൪ തയാറാകുന്നില്ല.  വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്. 
ജില്ലാ ആശുപത്രിയിൽ അധികമായി ആംബുലൻസ് ആവശ്യമായി വരുമ്പോൾ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ദിവസങ്ങൾക്കുമുമ്പ് മൊതക്കരയിൽ കാ൪ മറിഞ്ഞ് നാലുപേ൪ മരിച്ചപ്പോൾ മൃതദേഹങ്ങൾ സ്വകാര്യ ആംബുലൻസുകളിലാണ് കൊണ്ടുപോയത്. ചില സ്വകാര്യ ആംബുലൻസുകൾക്ക് അമിത വാടക ഈടാക്കുന്നുണ്ട്. ഏതായാലും സ്വകാര്യ ആംബുലൻസുകൾക്ക് നല്ല കൊയ്ത്താണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.