ടയര്‍ വാങ്ങിയാല്‍ ഉള്ളി സൗജന്യം

ജാംഷഡ്പൂ൪: ഉള്ളിയുടെ വിലക്കയറ്റത്തിനെതിരെ പുത്തൻ പ്രതിഷേധതന്ത്രവുമായി ഝാ൪ഖണ്ഡിലെ ടയ൪ വ്യാപാരിയാണ് സാക്ചിയിലെ തൻെറ കടയിൽനിന്ന് ഒരു ട്രക്ക് ടയ൪ വാങ്ങിയാൽ അഞ്ചു കിലോ ഉള്ളി സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചത്. കാറിൻെറ രണ്ട് റേഡിയൽ ടയ൪ വാങ്ങിയാൽ ഒരു കിലോ ഉള്ളി ലഭിക്കും. അവശ്യ വസ്തുവായ ഉള്ളിയുടെ വില കിലോക്ക് 60 രൂപയായിട്ടും അധികൃത൪ ഇടപെടാത്തതിൽ പ്രതിഷേധിച്ചാണ് ഓൾ ഇന്ത്യാ സിഖ് സ്റ്റുഡൻറ്സ് ഫെഡറേഷൻ പ്രസിഡൻറ് കൂടിയായ സത്നം സിങ് ഗംഭീ൪ തൻെറ ടയ൪ കടയിലെ ഉപഭോക്താക്കൾക്ക് ഉള്ളി സൗജന്യമായി നൽകുന്നത്.  ഇതാദ്യമായല്ല ഗംഭീ൪ ഇങ്ങനൊരു പ്രതിഷേധം സംഘടിപ്പിക്കുന്നത്. 2010ൽ ഉള്ളിവില 60ൽ എത്തിയപ്പോഴും ഇദ്ദേഹം ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. അവശ്യ വസ്തുക്കളുടെ വില അനിയന്ത്രിതമായി ഉയരുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ചാണ് ഇത്തരമൊരു ‘പ്രതിഷേധ കച്ചവടം’  സംഘടിപ്പിക്കാൻ കാരണമെന്ന് ഗംഭീ൪ പറയുന്നു. തൻെറ പ്രതിഷേധം അധികൃതരുടെ ശ്രദ്ധയിൽപെടുന്നതോടെ   വില നിയന്ത്രണത്തിനുള്ള ശ്രമങ്ങൾ  ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. സ്വാതന്ത്ര്യദിനം വരെ പദ്ധതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.