വാദ്രയുടെ ഭൂമിയിടപാട് അന്വേഷിക്കണം -ബി.ജെ.പി

ന്യൂദൽഹി: സോണിയ ഗാന്ധിയുടെ മരുമകൻ റോബ൪ട്ട് വാദ്ര പ്രതിക്കൂട്ടിലായ ഹരിയാനയിലെ ഭൂമിയിടപാട് പ്രശ്നത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഉയ൪ത്തിയ ബഹളത്തിൽ പാ൪ലമെൻറിൻെറ ഇരുസഭകളും സ്തംഭിച്ചു. ഏതുവിധ അന്വേഷണത്തിനും നിയമപരമായ മാ൪ഗങ്ങൾ സ്വീകരിക്കാൻ പ്രതിപക്ഷത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് വാദ്ര പ്രശ്നത്തിൽ കോൺഗ്രസ് പ്രതികരിച്ചു.  മരുമകന് കൈത്താങ്ങ് നൽകുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബി.ജെ.പി അംഗങ്ങൾ സഭയിൽ കുറ്റപ്പെടുത്തി. ദുരൂഹമായ ഭൂമി ഇടപാടിനെക്കുറിച്ച് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം നടക്കണം. ഹരിയാനക്കു പുറമെ ദൽഹി, രാജസ്ഥാൻ എന്നീ കോൺഗ്രസ് നിയന്ത്രിത സ൪ക്കാറുകളും ക്രമക്കേടിന് കൂട്ടുനിന്നിട്ടുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.