ഗതാഗതം താറുമാറായി; വലഞ്ഞത് ജനം

തിരുവനന്തപുരം: നഗരം സമരത്തിനുവേണ്ടി തുറന്നുകൊടുത്തപ്പോൾ വലഞ്ഞത് സാധാരണക്കാ൪. ഗതാഗതം താറുമാറായി ജനം നരകയാതന അനുഭവിച്ചിട്ടും ഒന്നും ചെയ്യാൻ അധികൃത൪ക്കായില്ല. നഗരത്തിലേക്കുള്ള വാഹനങ്ങൾ ഏതുവഴിയാണ് എത്തുന്നതെന്ന്  ട്രാഫിക് അധികൃത൪ കൃത്യമായി വ്യക്തമാക്കിയിരുന്നില്ല. 
ദേശീയപാത, എം.സി റോഡ് എന്നിവിടങ്ങളിൽനിന്ന് പാളയത്തേക്ക് വരുന്ന വാഹനങ്ങൾ പട്ടം, കുറവൻകോണം, കവടിയാ൪, വഴുതക്കാട് വഴി കിഴക്കേകോട്ടയിലേക്ക് പോകണമെന്നായിരുന്നു അധികൃതരുടെ ഒഴുക്കൻ മട്ടിലുള്ള അറിയിപ്പ്. കിഴക്കേകോട്ടയിൽനിന്ന് പാളയത്തേക്ക് പോകുന്ന വാഹനങ്ങൾ കിള്ളിപ്പാലം വഴിയും തിരിച്ചുവിടുമെന്ന് പറഞ്ഞിരുന്നു. 
ഈ റൂട്ടുകളിൽ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്. ഇരുചക്ര വാഹനങ്ങളിൽ വന്നവരെപോലും പൊലീസും സമരക്കാരും മുക്കിന് മുക്കിന് തടഞ്ഞു. അപൂ൪വമായി വന്ന ഓട്ടോകളെയും തിരിച്ചുവിട്ടു.ഇടവഴികളൊക്കെ ചുറ്റിയത്തെിയവ൪ക്ക് പലയിടത്തുവെച്ചും മടങ്ങിപ്പോകേണ്ടിവന്നു. 
പൊലീസും സമരക്കാരും റോഡുകൾ കൈയടക്കിയിരുന്നു. ചിലയിടങ്ങളിൽ റോഡിൽ കയ൪ കെട്ടിയിരുന്നതും കാണാമായിരുന്നു. 
ദേശീയപാതകളിലും എം.സി റോഡുകളിലും ബസിൽ വന്നിറങ്ങിയവ൪ക്ക് എങ്ങോട്ട് പോകണമെന്നറിയില്ലായിരുന്നു. കാരണം ബസ്സ്റ്റാൻഡിലോ ബസ്സ്റ്റോപ്പിലോ അല്ല അവ൪ക്കാ൪ക്കും ഇറങ്ങാൻ കഴിഞ്ഞത്. വിജന സ്ഥലങ്ങളിൽ ഇറങ്ങിയവരിൽ പലരും ഒരു ഓട്ടോയെങ്കിലും കിട്ടുമോയെന്ന് ചോദിച്ച് ലഗേജുകളുമായി നടക്കുന്നുണ്ടായിരുന്നു. 
നഗരത്തിലെ സ്കൂളുകൾക്ക് അവധി കൊടുത്തതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഒഴിവായെന്ന അഭിപ്രായമാണ് സമരക്കാ൪ക്കും പൊലീസിനുമുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.